ഡൽഹി: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പം ഡൽഹിയിലെത്തിയ സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
‘കുടുംബങ്ങളുടെ നേതാവ്’ എന്ന തലക്കെട്ടോടെ, പ്രധാനമന്ത്രിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടൊപ്പം താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി.
ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനായ ശ്രേയസ്സ് മോഹനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്സ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് വിവാഹത്തിന്റെ റിസപ്ഷൻ.
Post Your Comments