CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു: ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

മുംബൈ: ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ യുവനടിയാണ് വാമീഖ ഗബ്ബി. താരത്തിന്റെ ചിത്രമായ ‘ഖുഫിയ’ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. അമര്‍ ഭൂഷണിന്റെ ‘എക്‌സേപ്പ് ടു നോ വേ’ര്‍ എന്ന നോവലിനെ ആസ്പദമാക്കി വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്‌പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിങ് ലിസറ്റില്‍ തുടരുകയാണ്. ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വാമീഖ ഗബ്ബിയുടെ സ്വകാര്യ രംഗങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, ചിത്രത്തിനെതിരെയും വാമീഖ ഗബ്ബിയ്‌ക്കെതിരേയും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മ്മാതാവും നടനുമായ കമാല്‍ ആര്‍ ഖാന്‍ ആരോപിച്ചു.

ഉരുട്ടുന്ന ബാ​ഗ് തലയിൽ വച്ചോ, ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെയോ അല്ല നടന്നത്, സുരേഷ് ​ഗോപി നടന്നത് ജനങ്ങൾക്കായി: വിവേക്

രോഹന്‍ നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഖുഫിയ’, വിബി ഫിലിം പ്രൊഡക്ഷനാണ് നിര്‍മ്മിച്ചിരിക്കുന്നത്. തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button