
കഴിഞ്ഞ ഒരാഴ്ച്ചയായി മുംബൈയിലാണ് നടൻ രാം ചരൺ ഉള്ളത്. മുംബൈയിൽ എത്തിയതു മുതൽ രാം ചരണിന് പിന്നാലെയാണ് പാപ്പരാസികൾ. ഇത്തരത്തിൽ വിമാനത്താവളത്തിൽ വച്ചും പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കുമ്പോഴും എല്ലാം നിരവധി ചിത്രങ്ങളും ഇവർ എടുത്ത് കൂട്ടിയിരുന്നു.
ബോളിവുഡ് താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് തെന്നിന്ത്യൻ സൂപ്പർ താരത്തിനും ലഭിക്കുന്നത്. ക്രിക്കറ്റ് താരം എംഎസ് ധോണിയോടൊപ്പമുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. രണ്ട് ഇതിഹാസ നായകന്മാരുടെ ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ഇന്ത്യയുടെ അഭിമാനമായ ധോണിയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ കുറിച്ചത്. ധോണിയെ രാം ചരണിനൊപ്പം സിനിമയിൽ കാണുവാൻ സാധിക്കുമോ എന്നാണ് ആരാധകർ തിരക്കുന്നത്. എന്നാൽ പുത്തൻ പരസ്യ ചിത്രത്തിനായാണ് ഇരുവരും കണ്ട് മുട്ടിയതെന്നും വാർത്തകളുണ്ട്.
Post Your Comments