പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനാണ് നടനായ ഇമ്രാൻ ഖാൻ. കങ്കണ റണാവത്തിനൊപ്പം 2015 ലെ റൊമാന്റിക് ചിത്രമായ കട്ടി ബട്ടിയിലാണ് അവസാനമായി താരം അഭിനയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇൻസ്റ്റാഗ്രാമിൽ തന്റെ സിനിമകളുടെ പിന്നാമ്പുറ കഥകളും സഹനങ്ങളുമെല്ലാം നടൻ തുറന്ന് പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ ചിത്രമായ കിഡ്‌നാപ്പിൽ ‘ഹീറോയിക് ഫിസിക്ക്’ നേടുന്നതിന് സ്റ്റിറോയിഡുകൾ എടുക്കേണ്ടി വന്നതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും താരം പങ്കുവച്ചു.
ഞാൻ എല്ലായ്‌പ്പോഴും മെലിഞ്ഞയാളാണ്, അതിന്റെ പേരിലാണ് പരിഹാസങ്ങൾക്ക് പാത്രമാകുന്നതും. ബോളിവുഡിലെ നായക സങ്കൽപ്പം പൊക്കവും സിക്സ് പാക്ക് മസിലുകളുമാണെന്ന് നടൻ പറയുന്നു. 2008-ൽ തന്റെ ആദ്യ ചിത്രമായ ജാനേ തു..യാ ജാനേ നായിൽ ജയ് സിംഗ് റാത്തോഡായി അഭിനയിച്ച കഥകളും നടൻ തുറന്ന് പറഞ്ഞു. നീ ദുർബലനാണെന്ന് തോന്നുന്നു, നീ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്, പുരുഷനല്ലല്ലോ, നായിക നിങ്ങളെക്കാൾ വലുതാണല്ലോ എന്നിങ്ങനെ സിനിമയിൽ അഭിനയിക്കാൻ ചെയ്യുമ്പോൾ പരിഹാസങ്ങളാണ് കേൾക്കുന്നതെന്നും താരം.
Post Your Comments