CinemaKollywoodLatest NewsNational

ഞെട്ടിച്ച കൈക്കൂലി വിവാദം, സെൻസർ ബോർഡ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് സിബിഐ: താരമായി നടൻ വിശാൽ

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തു

6.5 ലക്ഷം രൂപ കൈക്കൂലിയായി നൽകിയെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് എതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തു.

മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് അം​ഗങ്ങൾ കൈക്കൂലിയായി 6.5 ലക്ഷം രൂപയാണ് വാങ്ങിച്ചെടുത്തത്. മുംബൈയിലെ സിബിഎഫ്‌സിയിൽ നിന്ന് ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റ് നേടാനും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം നേരിടുന്നത്.

പ്രതികളുമായും മറ്റുള്ളവരുമായും ബന്ധമുള്ള മുംബൈയിലെ നാല് സ്ഥലങ്ങളിൽ ഏജൻസി പരിശോധന നടത്തി. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ ഏതാനും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് വിവരം. മുംബൈയിലെ സിബിഎഫ്‌സി ഓഫീസിൽ നടന്ന സംഭവം ഞങ്ങളെ ഞെട്ടിച്ചുവെന്നും അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കൈക്കൂലി നൽകേണ്ടി വന്നതെന്നും നടൻ വിശാൽ വ്യക്തമാക്കിയിരുന്നു. നടന്റെ തീരുമാനത്തിൽ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

shortlink

Related Articles

Post Your Comments


Back to top button