വിക്കി കൗശലും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വിക്കി കൗശലിന്റെ നായികയായി തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാന അഭിനയിക്കുന്ന ചിത്രത്തിന് ചാവ എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രം 2024 ഡിസംബർ 6 ന് റിലീസ് ചെയ്യുമെന്ന് ചാവയുടെ നിർമ്മാതാക്കൾ വെളിപ്പെടുത്തി. സാരാ ഹട്കെ സാരാ ബച്ച്കെ എന്ന ചിത്രത്തിൽ വിക്കി ഇതിന് മുൻപ് പ്രവർത്തിച്ചിട്ടുള്ള ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലിയിൽ മാനുഷി ചില്ലറിനൊപ്പമാണ് വിക്കി കൗശൽ അവസാനമായി അഭിനയിച്ചത്. അതേസമയം, മിഷൻ മജ്നുവിലാണ് രശ്മിക മന്ദാന അസാനമായി അഭിനയിച്ചത്.
ചിത്രത്തിൽ ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി അവതരിപ്പിക്കുക. വിക്കി കൗശലിന്റെ വ്യക്തിത്വവും ഉയരവും ശരീരഘടനയും പോലെ ഛത്രപതി സംഭാജി മഹാരാജുമായി പൊരുത്തപ്പെടുന്നതാണെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ഞങ്ങൾ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്, എന്നാൽ ഛത്രപതി സംഭാജി മഹാരാജ് എത്ര വലിയ യോദ്ധാവായിരുന്നുവെന്ന് ആർക്കും അറിയില്ല, മറാത്ത സാമ്രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ കൂടി വ്യക്തമാക്കുന്നതായിരിക്കും ചിത്രമെന്ന് സംവിധായകൻ വ്യക്തമാക്കി.
Post Your Comments