രജനികാന്തിന്റെ എഐ പടം തിരുവന്തപുരത്തെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ എന്ന പേരിൽ വാർത്ത നൽകി മാതൃഭൂമിയുടെ അബദ്ധം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിലൂടെ ഇന്റര്‍നെറ്റില്‍ നിര്‍മിച്ചെടുത്ത ചിത്രത്തെ യഥാര്‍ത്ഥ ചിത്രമെന്നു തെറ്റിദ്ധരിച്ചാണ് പത്രം വാർത്തയാക്കിയത്.
READ ALSO: നടൻ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
ബീച്ചിലൂടെ തിരക്കിനിടയില്‍ രജ്നികാന്ത് നടക്കുന്നതായുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോഴുള്ള ചിത്രമെന്ന അടിക്കുറിപ്പോടെ മാതൃഭൂമി തിരുവനന്തപുരം എഡിഷനിലും ഓൺലൈൻ സൈറ്റിലും പ്രത്യക്ഷപ്പെട്ട ചിത്രം എ ഐ ആണെന്ന് വായനക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഓൺലൈൻ പേജിൽ നിന്നും ചിത്രം മാറ്റി.
Post Your Comments