![](/movie/wp-content/uploads/2023/10/empuran.jpg)
കൊച്ചി: മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിച്ചു. മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ, വമ്പൻ വിജയം നേടിയ ലൂസിഫറിൻറെ തുടർച്ചയാണ്. കൊവിഡ് സാഹചര്യത്താല്‍ നീണ്ടുപോയ ചിത്രം അവസാനം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷം മോഹൻലാൽ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം ഡൽഹിയിലാണ് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന് പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ ഡൽഹിയിലെത്തിയിരുന്നു. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡൽഹിയിലുള്ളത് എന്നാണ് വിവരം. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ദില്ലിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തും.
ഫാന്റസി ചിത്രം ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു
ലഡാക്ക് ഷെഡ്യൂള്‍ തുടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. പിന്നീട് ഷെഡ്യൂള്‍ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ അണിനിരക്കും എന്നാണ് വിവരം.
ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാന്റെ നിർമാണത്തിൽ പങ്കാളിയാണ്.ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.
Post Your Comments