തെന്നിന്ത്യൻ ടെലിവിഷൻ താരം നടി രേഖ നായർ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണെന്ന തരത്തിൽ ഒരു അഭിമുഖത്തിൽ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. ‘എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ്. ഞാൻ ഇപ്പോള്‍ സാരിയാണ് ധരിക്കുന്നത്, ഞാൻ കൈ ഉയര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. അതുപോലെ, ബസില്‍ യാത്ര ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാതെ പോകുന്നവർ പുരുഷന്മാര്‍ സ്പര്‍ശിച്ചാല്‍ അത് ആസ്വദിക്കണം. പരാതി പറയാൻ നില്‍ക്കരുത്,’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ രേഖയുടെ വാക്കുകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേഖ. താൻ പറഞ്ഞതിനെ ചില യുട്യൂബ് ചാനലുകാർ വളച്ചൊടിച്ചതാണെന്നു രേഖ വിമർശിച്ചു.
read also: ബീച്ചിൽ നടക്കുന്ന രജനികാന്ത് !! മാതൃഭൂമിയ്ക്ക് പറ്റിയ അബദ്ധം ആഘോഷമാക്കി സൈബറിടം
നടിയുടെ വാക്കുകൾ ഇങ്ങനെ,
‘ഒരു പുരുഷൻ സ്ത്രീയെ ആഗ്രഹത്തോടെ തൊടുന്നതും മറ്റൊരു രീതിയില്‍ സ്പര്‍ശിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്, അതിനര്‍ത്ഥം ശരീരം കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ ബസില്‍ വെച്ച് ഒരു പുരുഷൻ അറിഞ്ഞോ അറിയാതെയോ തൊടുമ്ബോള്‍ സ്ത്രീ ആസ്വദിക്കണം എന്നല്ല. എന്ത് ഉദ്ദേശ്യത്തോടെയാണ് അവൻ അത് ചെയ്യുന്നതെന്ന് മനസിലാക്കണം എന്നാണ് ഞാൻ പറഞ്ഞത്. ഒരാള്‍ നിങ്ങളോട് മോശമായി പെരുമാറുകയാണെങ്കില്‍, നിങ്ങള്‍ക്ക് അയാളെ കൈകാര്യം ചെയ്യാം. എന്നാല്‍ നിങ്ങള്‍ മോശമായ വസ്ത്രം ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തും. അത് തെറ്റാണെന്ന് പറഞ്ഞതിനാണ് എന്നെ ബൂമര്‍ ആന്റി എന്നൊക്കെ വിളിച്ചത്’,
‘സാരി നെഞ്ചില്‍ നിന്നും താഴ്ന്ന് കിടക്കുകയും അരക്കെട്ട് കാണുന്നതും നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യാം. ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും വഴി നോക്കണം. ഇനി അങ്ങനെ ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം നേരിടാൻ തയ്യാറായിരിക്കണം.ഒരാള്‍ നമ്മളെ നോക്കുമ്ബോള്‍, അയാള്‍ എന്ത് അര്‍ത്ഥത്തിലാണ് നോക്കുന്നതെന്ന് നമുക്ക് മനസിലാകും. അതാണ് ഞാൻ പറഞ്ഞത്. കരുതിയിരിക്കുക എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ചില യൂട്യൂബ് ചാനലുകള്‍ അതിനെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു’, രേഖ നായര്‍ പറഞ്ഞു.
Post Your Comments