GeneralLatest NewsMollywoodMovie GossipsNEWSWOODs

നടി അനുപമ പരമേശ്വരൻ വിവാഹിതയാകുന്നു, വരൻ യുവ നടൻ!! വാർത്തകളിൽ പ്രതികരണവുമായി നടിയുടെ കുടുംബം

വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് ഇരുവരുമെന്ന തരത്തിൽ വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. തെലുങ്ക് സിനിമയിലും വിജയം നേടി മുന്നേറുന്ന അനുപമ യുവ നടനുമായി വിവാഹത്തിനൊരുങ്ങുന്നതായി വാർത്തകൾ പ്രചരിക്കുന്നു. നടൻ രാം പൊത്തിനേനിയും അനുപമയും വിവാഹിതരാകുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടിയുടെ കുടുംബം പ്രതികരിച്ചു.

read also: പുരുഷന്മാര്‍ കയറിപ്പിടിച്ചാല്‍ ആസ്വദിക്കണമെന്ന് ഞാൻ പറഞ്ഞോ? വിവാദത്തിനു മറുപടിയുമായി നടി രേഖ നായര്‍

അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് ഇരുവരുമെന്ന തരത്തിൽ തെലുങ്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അങ്ങനെ ഒരു സംഭവവുമില്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി.

ബട്ടര്‍ഫ്ലൈ എന്ന സിനിമയാണ് അനുപമ പരമേശ്വരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഘന്ത സതീഷ് ബാബുവായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button