ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന, വിജയ് ചിത്രം ‘ലിയോ’ തിയറ്ററില്‍ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കും തമിഴ് നാട്ടില്‍ ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത് ലിയോയ്ക്ക് ഇല്ല എന്ന വിവരമാണ് പുറത്തുവരുന്നത്.
ട്രെയ്ലർ കാണാൻ ആരാധകര്‍ വൻതോതില്‍ തിയറ്ററുകളിലും മറ്റും തടിച്ചു കൂടാറുണ്ട്. ഇക്കാരണം കൊണ്ടാണ് ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: ദളപതി വിജയുടെ ലിയോയുടെ സെൻസറിങ് പൂർത്തിയായി, ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്
പരിപാടിയില്‍ തിരക്ക് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ച് നേരത്തെ സെപ്റ്റംബര്‍ 30ന് ചെന്നൈയില്‍ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ചിനു പോലീസ് അനുമതി റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ട്രെയിലര്‍ സ്പെഷ്യല്‍ സ്ക്രീനിങ്ങിനും വിലക്ക് വന്നതോടെ ഈ നിയമങ്ങള്‍ വിജയ് ചിത്രത്തിന് മാത്രമാണോ അതോ ഇനി വരുന്ന എല്ലാ സിനിമകള്‍ക്കും ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍ ഇപ്പോള്‍.
Post Your Comments