അമ്മയെന്ന നിലയിലുള്ള തന്റെ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത നടി ഇലിയാന ഡിക്രൂസ്. നടി തന്റെ മകൻ കോവ ഫീനിക്സിനൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കിട്ടിരിക്കുന്നത്.
നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന വേദന മാറ്റാൻ ഒന്നിനും കഴിയില്ല എന്ന കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എല്ലാ ചിത്രങ്ങളിലും സന്തോഷത്തോടെ ചിരിക്കുന്ന മുഖവുമായെത്തുന്ന ഇലിയാനയെ കണ്ട് ശീലിച്ചവർക്ക് ഈ ചിത്രങ്ങൾ പങ്കുവച്ച് നടി എഴുതിയ വാക്കുകൾ കണ്ട് ഞെട്ടലും സങ്കടവുമാണ് വന്നിരിക്കുന്നത്. കുഞ്ഞിന് എന്തുപറ്റി എന്നാണ് എല്ലാവരും നടിയോട് ചോദിക്കുന്നത്.
എന്നാൽ സങ്കടത്തിന് കാരണമെന്താണെന്ന് നടി കുറിച്ചിട്ടല്ല. വിഷമകരമായ വാക്കുകളും ചിത്രങ്ങളും മാത്രമാണ് നടി കുറിച്ചിരിക്കുന്നത്. ഇലിയാനക്കും കുഞ്ഞിനും എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത്തരമൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത് എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments