CinemaGeneralKeralaLatest NewsMollywoodNEWS

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, ഗണപതി മിത്താണ് ശാസ്ത്രമല്ല: സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അം​ഗം അനിൽകുമാറിന്റെ പരാമർശത്തിൽ പരിഹസിച്ച് നടൻ ഹരീഷ് പേരടി. തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസ്സെൻസ് പരിപാടിയിലെ അനിൽകുമാറിന്റെ വാക്കുകളെ സിപിഎം നിഷ്കരുണം തള്ളിയിരുന്നു. അനിൽ കുമാറിന്റെ പരാമർശത്തെ എതിർത്ത് രം​ഗത്തെത്തിയ കെടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടാണ് ഹരീഷ് പേരടി ഉപമിച്ചിരിക്കുന്നത്.

മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഫലം ആണെന്നായിരുന്നു അനിൽ കുമാർ പറഞ്ഞത്.

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, പാർട്ടി സംസ്ഥാന സമതി അംഗമാണ്, ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം. പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല, ആ നിലപാടിൽ മാറ്റമൊന്നുമില്ല, പറയാൻ മറന്നു പോയി, ഹരീഷ് പേരടി പണ്ടേ സംഘിയാണ്, അപ്പോ എല്ലാം പറഞ്ഞപോലെ ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു, ലാൽ സലാം എന്നാണ് നടൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, പാർട്ടി സംസ്ഥാന സമതി അംഗമാണ്, ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം. പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല, ആ നിലപാടിൽ മാറ്റമൊന്നുമില്ല, പറയാൻ മറന്നു പോയി, ഹരീഷ് പേരടി പണ്ടേ സംഘിയാണ്, അപ്പോ എല്ലാം പറഞ്ഞപോലെ ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു, ലാൽ സലാം.

shortlink

Related Articles

Post Your Comments


Back to top button