സ്വന്തം ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനം നടത്താൻ പോകുന്ന നടിമാർ മോശം ട്രെൻഡിന് തുടക്കമിടുന്നവരാണെന്നും അത് തീരെ ശരിയല്ലെന്നും നടി ഫറ ഷിബ്ല പറഞ്ഞു.
സിനിമകളിലെ സ്ത്രീ പ്രാധാന്യത്തെക്കുറിച്ചും നായികാ സങ്കൽപ്പത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് നടി ഇത്തരമൊരു പരാമർശം നടത്തിയത്. നടി ഫറ ഷിബ്ല പ്രത്യേകം പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അന്ന രാജൻ, ഹണി റോസ് എന്നിവർക്കെതിരെയാണ് ഇത്തരത്തിൽ സംസാരിച്ചതെന്നാണ് പൊതുജന സംസാരം. മലയാള സിനിമയിൽ നല്ലൊരു മാറ്റം കാണുന്നുണ്ടെന്നും നായികയാകാൻ പ്രത്യേക ഷെയ്പ്പോ, ഭംഗിയോ ആവശ്യപ്പെടുന്നില്ലെന്നും ഫറ വ്യക്തമാക്കി.
കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരം മാറ്റേണ്ടി വന്നാലും സ്വയം മാറാതെ വ്യക്തിത്വം ഉള്ളവരെ നന്നായി അറിയാമെന്നും എന്നാൽ ചിലർ ശരീരം സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനോട് യോജിപ്പില്ലെന്നും ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനം നടത്താൻ പോകുന്ന നടിമാർ മോശം ട്രെൻഡിന് കാരണമാകുന്നു എന്നാണ് തോന്നിയിട്ടുള്ളതെന്നും നടി പറഞ്ഞു. ഇതാണ് സിനിമ, ഇങ്ങനെ ചെയ്തലേ സിനിമകൾ കിട്ടൂ എന്ന തോന്നൽ സൃഷ്ട്ടിക്കുന്നത് നല്ലതിനല്ലെന്നും നടി വ്യക്തമാക്കി.
Post Your Comments