കിംങ് ഖാൻ ചിത്രം സ്വദേശിലെ നായികയ്ക്ക് കാറപകടത്തിൽ പരിക്കേറ്റു, ഷാരൂഖ് ഖാൻ ചിത്രം സ്വദേശ് ഫെയിം ഗായത്രി ജോഷി ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലാണ് താമസം. ലംബോർഗിനിയും ദമ്പതികളുടെ ഫെരാരിയും ഒരേ സമയം ഒരു ക്യാമ്പർ വാനിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫെരാരിക്ക് തീപിടിക്കുകയും വാൻ മറിഞ്ഞ് വീഴുകയും ചെയ്തതെന്നാണ്
റിപ്പോർട്ട്.
ആഡംബര കാറുകൾ പരേഡ് നടത്തുന്ന സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം നടന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി. 2000-ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം നേടിയ ഗായത്രി 2004-ൽ പുറത്തിറങ്ങിയ സ്വദേശ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. നിരൂപക പ്രശംസ നേടിയ അശുതോഷ് ഗോവാരിക്കർ ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം മികച്ച അഭിനയമാണ് നടി നടത്തിയത്.
മികച്ച തുടക്കം തന്നെ ലഭിച്ചെങ്കിലും 2005ൽ വ്യവസായിയായ വികാസ് ഒബ്‌റോയിയെ വിവാഹം കഴിച്ച നടി കുടുംബിനിയായി ജീവിക്കുകയായിരുന്നു. രണ്ട് കുട്ടികളാണ് നടിക്കുള്ളത്. കാർ അപകടത്തിൽ താനും ഭർത്താവും തികച്ചും സുരക്ഷിതരാണെന്നും നടി വ്യക്തമാക്കി.
Post Your Comments