GeneralLatest NewsMollywoodNEWSWOODs

നിങ്ങൾക്ക് പണം മുടക്കുവാൻ വയ്യെങ്കിൽ സഹതപിക്കേണ്ട, സഹായിക്കുവാൻ കഴിയാത്തവർ സഹതപിക്കുവാൻ പാടില്ല: സന്തോഷ് പണ്ഡിറ്റ്

യഥാർത്ഥത്തിൽ തൻ്റെ എല്ലാ സിനിമകളുടെയും ക്രെഡിറ്റ് സന്തോഷ് പണ്ഡിറ്റ്ന് അല്ലാ

 സോഷ്യൽ മീഡിയയിൽ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ പുതിയ ചിത്രം ആതിരയുടെ മകൾ അഞ്ജലി ഓൺലൈനിൽ റിലീസ് ആയിരിക്കുകയാണ്. 5 ലക്ഷമാണ് ചിത്രത്തിൻറെ ബഡ്‌ജറ്റ്‌. ഇത് ചൂണ്ടിക്കാട്ടി വിമർശിച്ച ഒരാൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്.

നിങ്ങൾക്ക് പണം മുടക്കുവാൻ വയ്യെങ്കിൽ സഹതപിക്കേണ്ട എന്നും യഥാർത്ഥത്തിൽ തൻ്റെ എല്ലാ സിനിമകളുടെയും ക്രെഡിറ്റ് സന്തോഷ് പണ്ഡിറ്റ്ന് അല്ലായെന്നും അതിനു പിന്നിൽ നിസ്വാർത്ഥമായി കൂടെ നിന്നു ചെയ്തു തന്ന താരങ്ങൾക്കും, മറ്റു കൂട്ടുകാർക്കും, നാട്ടുകാർക്കും അവകാശപ്പെട്ടതാണെന്നും താരം പറയുന്നു.

read also: എന്റെ ജീവിതത്തിൽ തുടരാൻ താത്പര്യമില്ലെങ്കില്‍ ആ തീരുമാനത്തെയും ബഹുമാനിക്കും, ഒരിക്കലും ശല്യപ്പെടുത്തുകയില്ല: ലേഖ

സോഷ്യൽ മീഡിയ പോസ്റ്റ്

Comment ബോക്‌സിൽ വന്ന എൻ്റെ ഒരു വിമർശകൻ്റെ ചോദ്യത്തിനുള്ള മറുപടി..
വിമർശകൻ്റെ ചോദ്യം… ‘ഹും.. 5 ലക്ഷം ബജറ്റിൽ ഇതിലും എത്രയോ ബെറ്റർ ആയി 3 മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാം.. നിങ്ങളത് ചെയ്യുന്നില്ല.. ഇവിടെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഇതിലും കുറഞ്ഞ ബഡ്ജറ്റിൽ ഇതിലും technical perfection നോടെ എത്രയോ സിനിമകൾ ചെയ്യുന്നു.. അതൊക്കെ പണ്ഡിറ്റ് കണ്ട് പഠിക്കണം..

വിമർശിക്കുന്ന ആളുകൾ നിങ്ങളോടുള്ള അസൂയ കൊണ്ട് ആണ് അങ്ങനെ പറയുന്നത് എന്ന് ധരിക്കരുത് .. ബാഹുബലി, RRR , jailer എന്നീ സിനിമകൾ പോലെ താങ്കളുടെ cinemaകളും സൂപ്പർ ആകണം എന്നും, അവയെല്ലാം theatre വന്നു വൻ വിജയം ആകണം എന്നും ആഗ്രഹിച്ചിട്ടാണ് വിമർശിക്കുന്നത്. അല്ലാതെ നിങ്ങളോടുള്ള ഇഷ്ട്ട കുറവ് കൊണ്ടല്ല .. എന്നു നിങൾ മനസ്സിൽ ആക്കണം.’

പണ്ഡിറ്റിൻ്റെ ഉത്തരം..

‘പക്ഷേ വെറും 5 ലക്ഷം രൂപാ ബജറ്റിൽ ഇത്രക്ക് technical perfection പ്രതീക്ഷിച്ചാൽ മതി… എല്ലാവരും പുതിയ താരങ്ങൾ, അവർ തന്നെ ഡബ് ചെയ്യുന്നു, ക്യാമറയുടെ പിന്നിൽ assistants ഇല്ല , ലോഡ്ജ് സംവിധാനം ഞാൻ നൽകാത്തതിനാൽ ഭൂരിഭാഗം പേരും രാവിലെ അവരുടെ വീട്ടിൽ നിന്നും വരുന്നു.. മതിയായ വാഹന സംവിധാനം ഞാൻ നൽകാത്തതിനാൽ അവരെല്ലാം കഷ്ടപ്പെട്ട് സെറ്റിൽ വരുന്നു.. അവരുടെ സ്വന്തം വസ്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്.. ഇതെല്ലാം യഥാർത്ഥത്തിൽ നിർമാതാവായ ഞാൻ ആണ് നൽകേണ്ടത്.. ബജറ്റ് കുറവായതിനാൽ ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇതിൽ ഞാൻ അടക്കം എല്ലാവരും അഭിനയിക്കുന്നത്.. എത്രയോ പേര് സൗജന്യമായി അവരുടെ വീട്, ഓഫീസ്, ഹാൾ, പാർക്, ഹോസ്പിറ്റൽ, വാഹനങ്ങൾ etc തന്നത് കൊണ്ടും, കൂടെ അഭിനയിച്ച ആളുകൾ ഇത്രയും പരിമിതികൾ ഉൾകൊണ്ട് എൻ്റെ കൂടെ കട്ടക്ക്
നിന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും സിനിമകൾ ഇത്രയും കുഞ്ഞു ബജറ്റിൽ ഇതുപോലെ ചെയ്ത് പുറത്ത് ഇറക്കുവാൻ പറ്റിയത്.. യഥാർത്ഥത്തിൽ എൻ്റെ എല്ലാ സിനിമകളുടെയും ക്രെഡിറ്റ് സന്തോഷ് പണ്ഡിറ്റ്ന് അല്ലാ , അതിനു പിന്നിൽ നിസ്വാർത്ഥമായി കൂടെ നിന്നു full support ചെയ്തു തന്ന താരങ്ങൾക്കും, മറ്റു കൂട്ടുകാർക്കും, നാട്ടുകാർക്കും അവകാശപ്പെട്ടതാണ്..

നമ്മുടെ ഭൂരിഭാഗം videos നല്ല viewers social media യിൽ ഉണ്ടായിട്ടും ഉണ്ടു.. വിശ്വാസം ഇല്ലെങ്കിൽ ഈ 12 വർഷമായി ഞാൻ upload ചെയ്ത 500+ videos viewers നോക്കുക.. എത്രയോ കോടികൾ മുടക്കിയ സിനിമകളുടെ വീഡിയോ ഇത്രയും viewers വന്നത് നിങൾ എത്ര തവണ കണ്ട് ?

വിമർശകർ ആരും സഹതപിച്ചിട്ട് കാര്യമില്ല.. പണം മുടക്കി സിനിമ നിർമിക്കുവാൻ തയ്യാറാണോ, എങ്കിൽ ഞാൻ കൂടുതൽ മികച്ച രീതിയിൽ ചെയ്യാം.. നിങ്ങൾക്ക് പണം മുടക്കുവാൻ വയ്യെങ്കിൽ സഹതപിക്കേണ്ട.. കാരണം സഹായിക്കുവാൻ കഴിയാത്തവർ സഹതപിക്കുവാൻ പാടില്ല..
ഇത് 5 ലക്ഷത്തിന് ചെയ്ത സിനിമയാണ് എന്നു ആദ്യം തന്നെ എഴുതി കാണിക്കുന്നുണ്ട്.. എന്നിട്ടും ബാഹുബലി യുമായി compare ചെയ്ത ആളുകൾ അല്ലേ യഥാർഥ വിഡ്ഢികൾ? ചെറിയ കുട്ടികൾ ഇതിലും നന്നായി , ഇതിലും ചെറിയ ബജറ്റിൽ സിനിമ ചെയ്തു പുറത്തിറക്കി 100 കോടി നേടി എന്നു പറയുന്നവർ ആ കുട്ടികളുടെ പേരും, അവർ ചെയ്ത സിനിമകളുടെ പേരും ഒന്ന് അറിയിക്കുക.. എൻ്റെ അറിവിൽ ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഇത്രയും താരങ്ങളെ വെച്ച് സിനിമ ചെയ്ത, videos ഇത്രയും viewers ഉണ്ടാക്കുന്ന ഏക വ്യക്തി സന്തോഷ് പണ്ഡിറ്റ് മാത്രമാണ്..

പിന്നെ നല്ല technical perfection ഉള്ള 250 കോടി സിനിമകൾ പോലും ടെലഗ്രാം വഴി കാണുന്ന കുറേ മഹാന്മാർ ഉണ്ടു.. ഇങ്ങനെ നല്ല സിനിമകൾ പോലും ഓസിക്ക് ടെലഗ്രാം വഴി കണ്ട് കൈയ്യടി ക്കുന്ന ആളുകൾക്കൊക്കെ വേറെ ഒരു സിനിമക്ക് technical perfection ഇല്ല എന്ന് പറഞ്ഞു കരയുവാൻ ഒരു യോഗ്യതയും ഇല്ല എന്ന് സവിനയം അറിയിക്കുന്നു.. നന്ദി.

ഞാൻ ആരെയും എൻ്റെ ഒരു വീഡിയോയും കാണുവാൻ നിർബന്ധിക്കുന്നില്ല.. ഇത് കാണുവാൻ താൽപര്യം ഇല്ലാത്തവർക്ക് unfollow ചെയ്തു പോകാമല്ലോ … ഈ ബജറ്റിൽ ഇത്രയും ചെയ്യുന്നത് തന്നെ എൻ്റെ maximum ആണ്..
എൻ്റെ പുതിയ സിനിമ

‘ആതിരയുടെ മകൾ അഞ്ജലി’ ഓൺലൈൻ release ആയിട്ടുണ്ട്.. സമയം കിട്ടുമ്പോൾ കണ്ടിട്ട് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. നന്ദി..God bless you
full film link
https://m.youtube.com/watch?si=DHIR_fkHYxWfHOdM…
(വാൽ കഷ്ണം… ഒരു ഓട്ട മത്സരം നടക്കുമ്പോൾ , ഒരാളുടെ മാത്രം കൈയ്യും , കാലും എല്ലാം കെട്ടി ഒരു ഗ്രൗണ്ടിൽ കൊണ്ട് പോയി നിർത്തിയിട്ട് നിങൾ വേഗത്തിൽ ഓടി മറ്റുള്ളവരുടെ മുന്നിലെത്തൂ എന്നു വാശി പിടിക്കുന്ന പോലെയാണ് പലരും പറയുന്നത്.. ഒരു നാട്ടിൽ കുറേ പണക്കാരുടെ വലിയ ബംഗ്ലാവ് ഉണ്ടെന്ന് കരുതി ഒരു പാവപെട്ടവൻ ഷീറ്റ് കൊണ്ട് കുഞ്ഞു വീട് ഉണ്ടാക്കുമ്പോൾ ‘ഞങ്ങൾ ഇത് സമ്മതിക്കില്ല.. വീട് ഉണ്ടാക്കുക ആണെങ്കിൽ വലിയ വീട് ഉണ്ടാക്കണം, അല്ലെങ്കിൽ ഞങൾ ഈ കുഞ്ഞു വീട് അടിച്ചു തകർക്കും’ എന്നു ആ നാട്ടിലെ ആളുകൾ ചിന്തിച്ചാൽ എങ്ങനെ ഇരിക്കും.. ഇന്ത്യ 1947 ഓഗസ്റ്റ് 15 മുതൽ സ്വാതന്ത്ര്യം ആണ്.. ആരെയും നിർബന്ധിച്ച് ഒന്നും കാണിക്കുന്നില്ല… )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button