എന്റെ ജീവിതത്തിൽ തുടരാൻ താത്പര്യമില്ലെങ്കില്‍ ആ തീരുമാനത്തെയും ബഹുമാനിക്കും, ഒരിക്കലും ശല്യപ്പെടുത്തുകയില്ല: ലേഖ

നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ തെരഞ്ഞെടുപ്പ് മാത്രമാണ്.

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ലേഖയും. തന്റെ യൂട്യൂബ് ചാനലുമായി സജീവമായ ലേഖ തന്റെ വിശേഷങ്ങള്‍ ഒക്കെയും പ്രേക്ഷകരോട് പങ്കിടാറുണ്ട്. താരം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

read also: പൂച്ച ഫാൻസുകാരേ ഉണരൂ, സജിതാ മഠത്തിലിനെ രക്ഷിക്കൂ: കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയ്ക്ക് പരിഹാസം

‘എന്റെ ജീവിതത്തില്‍ ഒരാള്‍ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ തെരഞ്ഞെടുപ്പ് മാത്രമാണ്. അവര്‍ തുടര്‍ന്നാല്‍ ഞാൻ അവര്‍ക്ക് ആ വില നല്‍കും. ഇനി തുടരാൻ താത്പര്യമില്ലെങ്കില്‍ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാൻ വരെ ശല്യപ്പെടുത്തുകയില്ല’, എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ താരം പങ്കുവച്ചത്. ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Share
Leave a Comment