ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രം ഒടിടിയിൽ റിലീസ് ആയതിനു പിന്നാലെ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. ചിത്രത്തിൽ സജിത മഠത്തിൽ അവതരിപ്പിച്ച കാളിക്കുട്ടിയ്ക്ക് നേരെ പരിഹാസം.
‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)’ എന്ന് വിഷയത്തിൽ പ്രതികരിച്ചു സോഷ്യൽ മീഡിയയിലൂടെ സജിത പ്രതികരിച്ചിരുന്നു.
എന്നാൽ, താരത്തിന്റെ കഥാപാത്രത്തിന് നേരെ ട്രോളുകൾ നിറയുകയാണ്. ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രം ‘ മാണിക്യ കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നു ചോദിച്ചപ്പോൾ ഉണ്ടായ ട്രോളുകൾക്ക് സമാനമാണ് ഇപ്പോൾ സജിത മഠത്തിലിനു നേരെയും ഉണ്ടായിരിക്കുന്നത്.
സജിത മഠത്തിലിന്റെ പോസ്റ്റിനു താഴെ വരുന്ന ചില കമന്റുകൾ ഇങ്ങനെ,
വർഷങ്ങളുടെ സെന്റിമെന്റ്സുമായി അടുത്തുവന്ന കാളിക്കുട്ടിയോട് പരിപ്പുവട കരിയും എന്ന അരസികൻ, സിറ്റുവേഷൻ സ്പോയ്ലർ ഡയലോഗ് പറഞ്ഞ രാജുവിനെക്കാൾ ഭേദം പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി തന്നെയാണ്
പിള്ളേരായാ കുറച്ച് ചരിത്രം പഠിച്ചിരിക്കണം… പൂച്ച സെർ ഉയിർ
കൊത്തയിൽ കണ്ണനെക്കാളും രാജുവിനെ കാളും വില തനിക്ക് ആണെന്ന് അറിഞ്ഞ് പൂച്ച സെർ
Post Your Comments