തൃശ്ശൂർ: നാടൻ പാട്ടുകളുടെ മുടിചൂടാ മന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു ( 65). മലയാള സിനിമാ ഗാന രചയിതാവ് കൂടിയായിരുന്നു അറുമുഖൻ. ചാലക്കുടി ചന്തക്ക്, മിന്നാ മിനുങ്ങേ, പകല് മുഴുവൻ പണിയെടുത്ത്, തുടങ്ങിയ കലാഭവൻ മണിയെ ജനകീയമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന നാടൻ പാട്ടുകളെല്ലാം രചിച്ചത് ഇദ്ദേഹമായിരുന്നു.
ഈ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന സിനിമാ ഗാനവും പിറന്നത് അറുമുഖന്റെ തൂലികയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ഓളം ഗാനങ്ങളാണ് അറുമുഖൻ കലാഭവൻ മണിക്കായി മാത്രം എഴുതിയത്.
തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ് അന്തരിച്ച എൻഎസ് അറുമുഖൻ. ഉടയോൻ, മീനാക്ഷി കല്യാണം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ പാട്ടെഴുതി. മീശമാധവനിലെ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനവും അറുമുഖൻ രചിച്ചതാണ്.
Post Your Comments