പരസ്യത്തിൽ കുടുങ്ങി, വിവാദങ്ങൾക്ക് വഴി തുറന്ന് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. ഫ്ലിപ്കാർട്ട് പരസ്യത്തിന്റെ പേരിലാണ് താരം പുലിവാല് പിടിച്ചിരിക്കുന്നത്.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയിലാണ് നടനെതിരെ പരാതി നൽകിയിരിക്കുന്നത്. പരസ്യ ചിത്രം വളരെയധികം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ആണ് പരാതിയുമായെത്തിയത് ബച്ചന്റെ പരസ്യം ഉപജീവനത്തെ ബാധിക്കുന്നുവെന്നും പ്രാദേശിക ബിസിനസുകളെ ദ്രോഹിക്കുന്നുവെന്നും പരസ്യം പിൻവലിച്ചില്ലെങ്കിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും വ്യാപാരികളുടെ സംഘടന ശക്തമായ താക്കീത് നൽകിയിരുന്നു.
പരസ്യം അന്യായവും അധാർമികവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും നിങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതുമാണ്, അതുവഴി പ്രാദേശിക കടയുടമകളുടെ ബിസിനസിന് കാര്യമായ നഷ്ടം വരുത്തുവാനും ഇടയാക്കിയെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് വ്യക്തമാക്കി. അധാർമ്മികവും അന്യായവുമായി കടയുടമകളുടെ ഉപജീവനത്തെ ബാധിക്കുകയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പരസ്യത്തിൽ അമിതാഭിനെ പോലൊരു വ്യക്തി അഭിനയിച്ചത് മോശമായെന്നാണ് സോഷ്യൽ മീഡിയയിലും ഉയരുന്ന ആക്ഷേപം. മൊബൈൽ ഡീലുകൾ സംബന്ധിച്ച് നൽകിയ പരസ്യമാണ് വെട്ടിലാക്കിയത്.
Post Your Comments