BollywoodCinemaGeneralLatest NewsNEWS

ശ്രീദേവി ശരീരം ഫിറ്റ് ആക്കാനായി ഉപ്പ് ഒഴിവാക്കി, ഇടക്ക് ബ്ലാക്ക് ഔട്ട് ആകും, വീണ് പല്ല് വരെ പൊട്ടി: ഭർത്താവ്

സിനിമാ രം​ഗത്ത് തിളങ്ങി നിന്നിരുന്ന പ്രിയ താരത്തിന്റെ മരണം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സിനിമാ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. വർഷങ്ങളോളം സിനിമാ രം​ഗത്ത് തിളങ്ങി നിന്നിരുന്ന പ്രിയ താരത്തിന്റെ മരണം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.

2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ടബ്ബിൽ താരത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തെക്കുറിച്ച് ആദ്യമായാണ് ഭർത്താവ് ബോണി കപൂർ തുറന്ന് സംസാരിക്കുന്നത്. പലപ്പോഴും ശരീര സൗന്ദര്യത്തിനായി നടി പട്ടിണി കിടന്നിരുന്നു എന്നാണ് ബോണി പറയുന്നത്. ഭക്ഷണം പാടേ ഒഴിവാക്കിയിരുന്നു. പലപ്പോഴും എല്ലാ ഭക്ഷണവും ഒഴിവാക്കി പട്ടിണിക്കിരിക്കുന്ന ശ്രീദേവിയെ കണ്ടിട്ടുണ്ടെന്നും ബോണി.

ശരീര സൗന്ദര്യം നിലനിർത്താനായി ഉപ്പ് ഒരിക്കലും ശ്രീദേവി ഉപയോ​ഗിച്ചിരുന്നില്ല, ഇത് കാരണം പലപ്പോഴും ബിപി പ്രശ്നം അതി രൂക്ഷമായി നടിക്ക് ഉണ്ടായിരുന്നുവെന്നും തല കറങ്ങി വീണിരുന്നെന്നും ഒരിക്കൽ വീണ് പല്ല് വരെ പൊട്ടിയെന്നും ബോണി പറയുന്നു. ഭാര്യയുടെ മരണത്തിൽ 48 മണിക്കൂറാണ് തന്നെ ചോദ്യം ചെയ്തതെന്നും അതിന് ശേഷം ആ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ലാതായി മാറിയെന്നും ബോണി.

shortlink

Related Articles

Post Your Comments


Back to top button