
2022 നവംബർ 12 നാണ് ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.
ദേവി ബസു സിംഗ് ഗ്രോവർ എന്നാണ് കൺമണിക്ക് നൽകിയിരിക്കുന്ന പേര്. തന്നെ ട്രോളുന്നവരെക്കുറിച്ച് ബിപാഷയിപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്മയായ ശേഷം എന്റെ തടികൂടി എന്നത് ശരിയാണ്, അമ്മയായതിൽ അഭിമാനിക്കുന്ന താൻ ഇത്തരം നെഗറ്റീവ് കമന്റുകളിൽ വീണുപോകില്ലെന്നും നടി. താൻ ഐവിഎഫ് ചികിത്സയിലൂടെയാണ് ദേവിയെ ഗർഭം ധരിച്ചതെന്നും നടി തുറന്ന് പറഞ്ഞിരുന്നു. ദയവായി ട്രോളിംഗ് തുടരാൻ ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും നടി.
അച്ഛനായശേഷവും തനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും കരൺ വ്യക്തമാക്കി. നേഹ ധൂപിയയുമായുള്ള ഒരു ചാറ്റിനിടെ, തന്റെ മകൾ ഹൃദയത്തിൽ ദ്വാരങ്ങളോടെയാണ് ജനിച്ചതെന്നും മൂന്ന് മാസം പ്രായമുള്ളപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വെളിപ്പെടുത്തിയ ബിപാഷയുടെ വാക്കുകൾ ഏറെ നൊമ്പരത്തോടെയാണ് അന്ന് ആരാധകർ കേട്ടത്.
Post Your Comments