തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ താൻ പങ്കെടുക്കാറുണ്ടെന്ന് തമിഴ് നടൻ ജയം രവി. പല തവണ ഐഎഫ്എഫ്കെ വേദിയിൽ എത്തിയിട്ടുണ്ടെന്നും പന്ത്രണ്ട് പതിനഞ്ച് സിനിമകൾ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
ഇപ്പോൾ ഗോവയിൽ നടക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോവുകയാണ്, മനസിൽ എപ്പോഴും ഉള്ളത് തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയ്ക്ക് പങ്കെടുക്കുന്നതാണെന്നും നടൻ പറഞ്ഞു. തിരുവനന്തപുരത്ത് വന്നപ്പോൾ അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു, കാരണം ഒരുപാട് നല്ല സിനിമകൾ കാണാൻ കഴിഞ്ഞു, മനോഹരമായ സിനിമകൾ, നല്ല കഥയുള്ള ചിത്രങ്ങൾ എന്നിവയെല്ലാം ഐഎഫ്എഫ്കെയുടെ ഓർമ്മകളാണെന്നും ജയം രവി.
ഇത്രയും തവണ കേരളത്തിൽ വന്നുപോയിട്ടും ആരും അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് കേരളത്തിൽ അത്ര പ്രശസ്തനല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. പലർക്കും തന്നെ അറിയില്ല, നടനെന്ന ചിന്തയില്ലാതെ ആൾക്കൂട്ടത്തിൽ ഒരാളായി താൻ അടിച്ചുപൊളിച്ചു നടന്നു എന്നും താരം പറയുന്നു. ഇപ്പോൾ എന്റെ പല സിനിമകളും മലയാളത്തിൽ പലരും കണ്ടിട്ടുണ്ട്, അതിനാൽ ചിലപ്പോൾ തന്നെ തിരിച്ചറിഞ്ഞേക്കുമെന്നും ജയം രവി പറയുന്നു. ചെറുപ്പം മുതലേ കേരളത്തിൽ വരാറുണ്ടെന്നും കൊച്ചിയിൽ വരുമ്പോൾ ഹാർബറിലും തീരദേശ മേഖലയിലുമാണ് കൂടുതലായി പോകാറുള്ളതെന്നും ജയം രവി പറഞ്ഞു. കേരളത്തിന്റെ ഭംഗി എത്ര ആസ്വദിച്ചാലും മതി വരില്ല, അതിമനോഹരമാണ് കേരളമെന്നും നടൻ പറയുന്നു.
Post Your Comments