അടുത്തിടെയായി ഒട്ടേറേ വിവാദങ്ങളിൽ സ്ഥിരം ഇടം പിടിക്കുന്ന നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. തട്ടിപ്പ് വീരൻ സുകേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലടക്കം പരിഹാസങ്ങൾക്ക് പാത്രമാകുകയും ചെയ്തിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം മറികടന്ന് സിനിമാ ജീവിതത്തിൽ തിരക്കിലാണ് നടിയിപ്പോൾ, വിവാദങ്ങളിൽ നിന്ന് അകന്ന് അഭിനയ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് നടിയുടെ നീക്കം. ഹോളിവുഡ് സൂപ്പർ താരം ഷോണിനൊപ്പമുള്ള ചിത്രങ്ങൾ താരം അടുത്തിടെ പങ്കുവച്ചിരുന്നു. വൻ പിന്തുണയാണ് നടിക്ക് കിട്ടിയത്. അടിപൊളി, സൂപ്പർ താരങ്ങൾ എന്നിങ്ങനെ നിരവധി കമന്റുകൾക്കിടയിലാണ് സുകേഷിനെക്കാളും മികച്ചത് എന്ന കമന്റ് ഗായകൻ മിക സിംങ് നൽകിയത്.
എന്നാൽ വാദങ്ങളും പ്രതിവാദങ്ങളുമായി കൂടുതൽ ആളുകൾ എത്തിയതോടെ മിക കമന്റ് മുക്കി പോയി. 2022 ൽ സുകേഷമായുള്ള ബന്ധത്തിന്റെ പേരിൽ വൻ വിവാദമാണ് ഉയർന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടിയുടെ പേരും ഉയർന്ന് കേട്ടിരുന്നു. തുടർന്ന് പോലീസ് പരിശോധനയും എല്ലാമായി വിവാദങ്ങളിൽ മുഴുകി പോകുകയായിരുന്നു നടിയുടെ കരിയർ.
Post Your Comments