ബിഗ് ബോസില്‍ സീക്രട്ട് റൂം കിട്ടാന്‍ അച്ഛന്‍ 50 ലക്ഷം കൊടുത്തു: മറുപടിയുമായി സെറീന

ഞാന്‍ റിയാസ് സലീമിന്റെ വലിയൊരു ഫാനായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ശ്രദ്ധനേടിയ മോഡലാണ് സെറീന. ശക്തയായ മത്സരാർത്ഥിയായ നിന്ന സെറീന 97ാം ദിവസമായിരുന്നു ഷോയിൽ നിന്നും പുറത്തായത്. ഇപ്പോഴിതാ ഷാ മത്സരാർത്ഥിയായിരുന്ന റിയാസ് സലീമിന്റെ ബ്യൂട്ടി ആന്റ് ബിയോണ്ട് എന്ന ഷോയിലേക്ക് എത്തിയ സെറീന ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചു പങ്കുവച്ചത് ശ്രദ്ധ നേടുന്നു.

READ ALSO:വ്യത്യസ്തമായ കഥയും ആവിഷ്ക്കരണവുമായി എത്തുന്ന ‘എയിം’: പൂജ കഴിഞ്ഞു, ചിത്രീകരണം ആരംഭിച്ചു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാന്‍ റിയാസ് സലീമിന്റെ വലിയൊരു ഫാനായിരുന്നു. ഞങ്ങളുടെ സീസണിലേക്ക് റിയാസ് വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ക്ക് പെട്ടെന്ന് കണക്ടായി തോന്നി. ഇപ്പോള്‍ എനിക്ക് മിസ് ചെയ്യാറുണ്ട് ഷോ. ഒന്ന് കൂടെ ആ 100 ദിവസം കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഗെയിം അവിടെ തീര്‍ന്നു. ഞങ്ങള്‍ ആരും പരസ്പരം തര്‍ക്കങ്ങള്‍ ഇല്ല.

തുടക്കത്തില്‍ എന്‍ആര്‍ഐ ആയ എന്നെ സ്വീകരിക്കാന്‍ ഷോയില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടില്ല, ലക്ഷ്വറിയില്‍ വളര്‍ന്നതാണ് എന്നൊക്കെയാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയാകണമെന്നില്ല. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ സമയം എടുത്തു. ബിഗ് ബോസ് ഷോയുടെ സ്‌പോണ്‍സേഴ്‌സിന്റെ ആളാണ് ഞാന്‍ എന്നൊരു പേര് എനിക്ക് ഷോയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ ബിഗ് ബോസില്‍ നിര്‍ത്തിയത് എന്നാണ് ആരോപണങ്ങള്‍. മാത്രമല്ല,സീക്രട്ട് റൂമില്‍ എന്നെ നിര്‍ത്തിയത് എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തിട്ടാണെന്നാണ് ആരോപണം വന്നിരുന്നു’ സെറീന പറയുന്നു.

Share
Leave a Comment