
അനുഷ്ക ശർമ്മ വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിരാട് കോഹ്ലിക്കൊപ്പം തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്ക എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകർ ഏറ്റെടുത്തത്.
എന്നാൽ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള വാർത്തകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപകാല വീഡിയോകൾ ഒന്നിൽ പാപ്പരാസികൾ തുരുതുരാ ഫോട്ടോകളും വീഡിയോകളും ക്ലിക്കുചെയ്യുന്നത് അനുഷ്ക ശ്രദ്ധിക്കുകയും തന്റെ ഫോട്ടോ എടുക്കരുതെന്ന് കർശനമായി പറയുകയും ചെയ്യുന്നത് വൈറലായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ പൊതുജനങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് താരമെന്നും നേരത്തെ തന്നെ കിംവദന്തികൾ പ്രചരിച്ചിരുന്നു.
ആരാധകർ വിരുഷ്ക എന്ന് വിളിക്കുന്ന ഇരുവരും അടുത്തിടെ മെറ്റേണിറ്റി ക്ലിനിക്കിൽ ചെന്നതായും അവരെ അവിടെ കണ്ടതായും ചില വാർത്തകൾ വന്നതോടെയാണ് അനുഷ്ക രണ്ടാമതും ഗർഭിണിയാണെന്ന വാർത്തകൾക്ക് പ്രചാരം കൂടിയത്.
Post Your Comments