മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തെ പ്രശംസിച്ച് എഡിജിപി ശ്രീജിത് രംഗത്ത്. മമ്മൂട്ടിയടെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത പുത്തൻ ചിത്രമാണ് സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കണ്ണൂർ സ്ക്വാഡ്.
2007 – ൽ കണ്ണൂർ സ്ക്വാഡ് രൂപീകരിച്ച എഡിജിപി ശ്രീജിത് സിനിമ കണ്ട് അഭിപ്രായം അറിയിച്ചിരിക്കുകയാണ്. ഇടപ്പള്ളി വനിതാ തിയേറ്ററിൽ നിന്നുമാണ് ചിത്രം കണ്ടിറങ്ങിയത്. ചിത്രം മനോഹരമാണെന്നും എല്ലാവർക്കും സമ്മതമാണെങ്കിൽ രണ്ടാം ഭാഗത്തിനുള്ള കഥ തരാമെന്നും ശ്രീജ്ത് വ്യക്തമാക്കി. യഥാർത്ഥ സ്ക്വാഡില്‍ 9 പേരാണ് ആകെ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ക്വാഡിലെ ബേബിയും ഷൗക്കത്തുമൊന്നും മേലുദ്യോഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല.
അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. വളരെ നല്ല സിനിമയാണ്, റിയലിസ്റ്റിക്കാണ് ചിത്രമെന്നും എഡിജിപി ശ്രീജിത് പ്രശംസിച്ചു. കൊച്ചിൻ ഹനീഫ, സുരേഷ് ഗോപി പോലത്തെ കഥാപാത്രങ്ങളാണ് പോലീസുകാരായി പലരും ചെയ്തിട്ടുള്ളത്. പക്ഷേ, മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മികച്ചതാണെന്നും പോലീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ ഉപകരിക്കുമെന്നും ശ്രീജിത് പറയുന്നു.
Post Your Comments