GeneralLatest NewsNEWSTV Shows

നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍: മുൻ കാമുകനു ആശംസകളുമായി ജൂഹി

നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതം ഉണ്ടാകട്ടെ

ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവായി ശ്രദ്ധ നേടിയ താരമാണ് ജൂഹി. ഡോ റോവിൻ ജോര്‍ജുമായി ജൂഹി പ്രണയത്തിലാണെന്ന വാര്‍ത്തകൾ പുറത്തു വന്നിരുന്നു. റോവിനും ജൂഹിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റോവിനെ യൂട്യൂബ് ചാനലിലൂടെ ജൂഹി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് റോവിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ജൂഹി യൂട്യൂബ് ചാനലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

read also: മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

ഇപ്പോഴിതാ റോവിൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന എഐ എഡിറ്റഡ് ചിത്രം റോവിൻ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നത്. ‘ഞാൻ നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടു’ എന്നും റോവിൻ ചിത്രത്തിന് താഴെ കുറിച്ചു. ചിത്രം വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ ലച്ചു അല്ലെ വധു എന്ന് ചോദിച്ചു ആരാധകർ രംഗത്ത് എത്തി.

എന്നാല്‍, ഇപ്പോഴിതാ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ് ജൂഹി. ‘ആശംസകള്‍ റോവിൻ. നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’, എന്നാണ് ജൂഹി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്

shortlink

Related Articles

Post Your Comments


Back to top button