കണ്ണൂര്‍ സ്ക്വാഡ് സൂപ്പര്‍ഹിറ്റ്: അണിയറപ്രവർത്തകർക്കൊപ്പം വീട്ടിൽ വിജയം ആഘോഷിച്ച്‌ മമ്മൂട്ടി

നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിജയം കണ്ണൂര്‍ സ്ക്വാഡിന്റെ അണിയപ്രവർത്തകർക്കൊപ്പം വീട്ടില്‍ ആഘോഷിച്ചിരിക്കുകയാണ് താരം.

ചിത്രത്തിലെ അണിയറ പ്രവര്‍ത്തകർക്കും അഭിനേതാക്കൾക്കുമൊപ്പം നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സംവിധായകനായ റോബി വര്‍ഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങി സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാവരും തന്നെ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു. മിഷൻ അക്കംബ്ലിഷ്‍ഡ് എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രങ്ങള്‍ സിനിമയുടെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്ബനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

read also: ‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, പിടിച്ച്‌ നില്‍ക്കാൻ എന്തൊക്കെ കാണിക്കണം’: നടി ഹണി റോസിന് നേരെ വിമര്‍ശനം

ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’.

Share
Leave a Comment