
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. അപർണയുടെ കരിയറിലെ തന്നെ ടേണിംഗ് പോയിന്റ് ആയിരുന്നു ഈ ചിത്രം. എന്നാൽ, അപർണയെ ആയിരുന്നില്ല നായികയായി അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. സിനിമയിൽ അപർണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു നിശ്ചയിച്ചിരുന്നതെന്നും അതിനായി സായ് പല്ലവിക്ക് താനും ആഷിഖ് അബുവും ചേർന്ന് അഡ്വാൻസ് വരെ കൊടുത്തിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിള.
‘മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അപർണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അൻവർ റഷീദാണ് സായ് പല്ലവിയെ സജസ്റ്റ് ചെയ്തത്. എറണാകുളം ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചാണ് ഞാനും ആഷിഖും കൂടെ ചെക്ക് കൊടുക്കുന്നത്. പക്ഷേ ഷൂട്ട് തുടങ്ങിയ സമയത്ത് സായ് പല്ലവിക്ക് ജോർജിയയിൽ പരീക്ഷക്ക് പോവേണ്ടി വന്നു. അങ്ങനെയാണ് പിന്നെ അപർണ ബാലമുരളി എന്ന പുതുമുഖത്തിലേക്ക് എത്തുന്നത്. അവരിപ്പോൾ നാഷണൽ അവാർഡ് ഓക്കെ വാങ്ങി’, സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു.
സായ് പല്ലവിയുടെ പരീക്ഷ കഴിയുന്നതുവരെ സിനിമ നീട്ടിവെക്കാൻ പറ്റാത്തതുകൊണ്ടാണ് പിന്നീട് അപർണ ബാലമുരളിയിലേക്ക് വന്നതെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേർത്തു. 2020 ൽ ‘സുരറൈ പോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണ ബാലമുരളയ്ക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ലഭിച്ചത്.
Post Your Comments