CinemaComing SoonHollywoodLatest News

ലോകത്തെ ഞെട്ടിച്ച ടൈറ്റൻ ദുരന്തം ഹോളിവുഡ് സിനിമയാകുന്നു, ലോകം സത്യമറിയണമെന്ന് തിരക്കഥാകൃത്ത്

അപകടങ്ങൾക്ക് സാധ്യത ഉള്ള ഒന്നാണെന്ന് ജെയിംസ് കാമറൂൺ അടക്കം മുന്നറിയിപ്പ് നൽകി

ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ ടൂറിസ്റ്റ് സബ്‌മേഴ്‌സിബിൾ യാത്രക്കാരെയും കൊണ്ട് പോയപ്പോൾ ഉണ്ടായ അപകടം കണ്ട് ലോകം മുഴുവൻ ഞെട്ടിയതാണ്.

ഏതാനും മാസങ്ങളേ ഈ സംഭവം നടന്നിട്ട് ആയുള്ളൂ, എന്നാൽ ഹോളിവുഡ് നിർമ്മാതാക്കൾ ഇതിനകം തന്നെ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമയുടെ പണിപ്പുരയിലാണ്. മൈൻഡ്‌റയറ്റ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റന്റെ പൊട്ടിത്തെറിക്ക് മുമ്പും സമയത്തും അതിനുശേഷവും നടന്ന സംഭവങ്ങളെയാണ് സിനിമക്ക് കഥയാകുക. ദുരന്തത്തിൽ ഉൾപ്പെട്ട എല്ലാവരെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യം കൂടി ഈ സിനിമക്ക് ഉണ്ടെന്ന് പിന്നണി പ്രവർത്തകർ പറയുന്നു.

5  യാത്രക്കാരുടെ ജീവനാണ് ടൈറ്റൻ ദുരന്തത്തിൽ പൊലിഞ്ഞത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാൻ പോയ യാത്രാ സംഘവുമായി പുറപ്പെട്ട ടൈറ്റൻ പൊട്ടി തകർന്നുവെന്ന വാർത്തയാണ് പുറത്തെത്തിയത്. ജസ്റ്റിൻ മ​ഗ്രേ​ഗർ, ജോനാഥൻ കേസി എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എന്ത് സംഭവിച്ചുവെന്ന് ലോകത്തിന് അറിയാനുള്ള അവകാശമുണ്ടെന്നും ജോനാഥൻ പറഞ്ഞു. ആഴക്കടലിലേക്കുള്ള യാത്ര വൻ അപകടങ്ങൾക്ക് സാധ്യത ഉള്ള ഒന്നാണെന്ന് ജെയിംസ് കാമറൂൺ അടക്കം ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button