GeneralLatest NewsMollywoodNEWSWOODs

100 കോടി ക്ലബില്‍ ഇടം നേടിയെന്ന് പറയുന്നത് തള്ളല്ലേ: കണക്കുകൾ നിരത്തി സന്തോഷ് പണ്ഡിറ്റ്

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ബാഹുബലി 2 അമ്പത് ലക്ഷം ആളുകള്‍ കണ്ടിരുന്നു

സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അഞ്ഞൂറ് കോടി ക്ലബിലും ആയിരം കോടി ക്ലബിലുമൊക്കെ പല ചിത്രങ്ങളും ഇടം പിടിച്ചതായി അവകാശവാദങ്ങളുമായി അണിയറപ്രവർത്തകർ എത്താറുണ്ട്. എന്നാല്‍ 100 കോടി ക്ലബില്‍ ഇടം നേടിയെന്ന് പറയുന്നത് തള്ളല്ലേ എന്ന് നടൻ സന്തോഷ് പണ്ഡിറ്റ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ടിക്കറ്റ് ചാര്‍ജ് ഒരു ആവറേജ് 150 കൂട്ടിക്കോ. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ബാഹുബലി 2 അമ്പത് ലക്ഷം ആളുകള്‍ കണ്ടിരുന്നു. 76 കോടിയാണ് അതിന്റെ കളക്ഷൻ. അമ്പതാം ദിവസം പോലും ഹൗസ് ഫുള്ളായി ഓടിയ പടമാണ്. ലോജിക്കലി ചിന്തിക്കൂ, കേരളത്തെ സംബന്ധിച്ച്‌ അമ്പത് ലക്ഷം പേരാണ് മാക്സിമം കാണുന്നത്. മലയാളത്തില്‍ നിന്ന് ഒരു സിനിമയ്ക്ക് കളക്‌ട് ചെയ്യാൻ കഴിയുന്നതിന്റെ മാക്സിമം 75 കോടിയാണ്. സാറ്റ്‌ലൈറ്റോ ഓടിടിയോ ഒക്കെ കിട്ടിയാലും നൂറ് കോടിയേ കിട്ടുള്ളൂ. അതില്‍ ടാക്സും മറ്റും പോകും. നൂറ് കോടി കളക്‌ട് ചെയ്യുന്ന സിനിമയുടെ നിര്‍മാതാവിന് 30 കോടിയേ കിട്ടൂ. അയാളുടെ ലാഭം 20 കോടിയാണ്. ഇതാണ് സത്യം. അത്യാവശ്യം ഹിറ്റായ ഒരു സിനിമയുടെ നിര്‍മാതാവ് പറഞ്ഞിരുന്നു, അവര്‍ 25 കോടിയാണ് കളക്‌ട് ചെയ്തതെന്ന്.

READ   ALSO: ലൈം​ഗിക ബന്ധത്തിന് നിരന്തരം നിർബന്ധിച്ചു, ഒറ്റക്ക് കിടക്കാൻ പോലും ഭയമായി മാറിയിരുന്നു: തുറന്ന് പറഞ്ഞ് ഇഷ ​ഗുപ്ത

ഒരു തീയേറ്ററില്‍ 150 അല്ലെങ്കില്‍ 200 പേര്. ഹൗസ് ഫുള്ളായി നാല് ഷോ നടത്തിയാല്‍ 800 ആളുകള്‍. 100 തീയേറ്ററാണെങ്കില്‍ 80,000. മുന്നൂറ് തീയേറ്ററുണ്ടെങ്കില്‍ 2,40000 ആളുകള്‍. നൂറ് കോടി ആവറേജ് കൂട്ടിയാല്‍ രണ്ട് കോടി നാല്‍പ്പതിനായിരം. ഒരു ദിവസത്തെ കളക്ഷൻ മാക്സിമം മൂന്നരക്കോടി. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് തീയേറ്ററില്‍ പോയാല്‍ മനസിലാകും അവിടെ എത്രയാളുണ്ടെന്ന്. നാലാമത്തെ ആഴ്ച ഒടിടിയില്‍ വരുന്ന സിനിമയാണ്. 100 കോടി കളക്‌ട് ചെയ്യണമെങ്കില്‍ 65 ലക്ഷം ആളുകള്‍ തീയേറ്ററില്‍ പോയി സിനിമ കാണണം. കേരളത്തിലെ മുഴുവൻ സിനിമാപ്രാന്തന്മാര്‍ കണ്ടാല്‍ പോലും അത്ര കിട്ടില്ല. ‘- സന്തോഷ് പണ്ഡിറ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button