GeneralLatest NewsMollywoodNEWSWOODs

ഒരിക്കലും വാര്‍ക്കപണിക്ക് ഞാൻ പോകില്ല, കൈയ്യില്‍ ആവശ്യത്തിന് ഡിഗ്രികളുണ്ട്: സാബുമോൻ

ഒരുപാട് ദുശീലങ്ങള്‍ ഒക്കെയുള്ള ആളുമാണ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതനാണ് തരികിട സാബു എന്ന സാബുമോൻ അബ്ദുസമദ്. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ വിജയിയായ സാബു സിനിമകളിലും സജീവമാണ്. സാബുമോന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ഒരിക്കലും താൻ പട്ടിണി കിടക്കില്ല എന്നും അത്രയും കോണ്‍ഫിഡൻസ് തനിക്കുണ്ടെന്നും സാബുമോൻ പറയുന്നു.

read also: പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെ​ഗ്ഡേ ഉടൻ വിവാഹിതയാകുന്നു? സത്യാവസ്ഥ ഇതാണ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഒരു 23 വർഷമായി ഞാൻ അവിടെ നിക്കുന്നു. എന്റെ കൂടെ കരിയര്‍ തുടങ്ങിയ ആരും ഇന്ന് ഫീല്‍ഡില്‍ ഇല്ല. അതിന് അര്‍ഥം എന്നെ ഇഷ്ടപെടുന്ന കുറെ മനുഷ്യര്‍ ഉണ്ടെന്നുള്ളതാണ്. എന്നെ ഇഷ്ടപെടാത്ത മനുഷ്യരും ഉണ്ട്. എനിക്ക് അവരോട് ഒരു വിഷയവുമില്ല. എന്നെ ഇഷ്ടപെടുന്ന മനുഷ്യര്‍ ഉള്ള ഇടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാകും. എന്റെ അളവ് അറിയുന്ന ആളുകള്‍ എന്നെ വിളിക്കുന്നിടത്തോളം ഞാൻ ഈ ഫീല്‍ഡില്‍ കാണും. അത് എന്ന് നില്‍ക്കുന്നോ ഞാൻ അടുത്ത പണി നോക്കി പോകും. വാര്‍ക്കപണിക്കൊന്നും ഞാൻ പോകില്ല. എന്റെ കൈയ്യില്‍ അത്യാവശ്യം ഡിഗ്രിയുള്ള, തൊഴില്‍ ഉള്ള ആളാണ്. ഞാൻ പണി എടുത്തുജീവിക്കും.

ജീവിതത്തില്‍ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് അത്രയും കോണ്‍ഫിഡൻസ് എനിക്കുണ്ട്. എനിക്ക് ഭയങ്കര അഹങ്കാരം ഉള്ള ആളാണ് ഞാൻ. ഇത് കണ്ടിട്ട് എന്നെ വിളിക്കില്ല, എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. ഈ പാരലല്‍ വേള്‍ഡിലെ ആളുകള്‍ എന്നെ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. എന്റെ അടുത്ത് നേരിട്ട് എന്ത് വരുന്നു എന്ന് എനിക്ക് നോക്കിയാ മതി.

എന്റെ ജീവിതം വളരെ പോസിറ്റിവ് ആയി വളരെ സമാധാനത്തോടെ സന്തോഷത്തോടെ പോകുന്ന ഒന്നാണ്. ഞാൻ ഉള്ള സ്ഥലത്ത് ഭയങ്കര രസമായി ജീവിക്കുന്ന ഒരാള്‍ ആണ് ഞാൻ. അത് സുഹൃത്തുക്കള്‍ക്ക് ഒപ്പമോ, എന്റെ കുടുംബത്തിന് ഒപ്പമോ ഒക്കെ അങ്ങനെയാണ്. ഒരുപാട് ദുശീലങ്ങള്‍ ഒക്കെയുള്ള ആളുമാണ്. ജീവിതം വളരെ ഹാപ്പി ആയി കൊണ്ടുപോവുക എന്നതാണ് എന്റെ രീതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം കൂടാതെ ജേര്‍ണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ.’

shortlink

Related Articles

Post Your Comments


Back to top button