ഒരുപാട് ഇഷ്ടമായിരുന്നു അയാളെ, അദ്ദേഹം വിവാഹം കഴിഞ്ഞ അന്ന് ‍ഞാൻ പൊട്ടി കരഞ്ഞു: രവീണ ടണ്ടൻ

നെപ്പോട്ടിസത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നടി തുറന്നു പറഞ്ഞു

ബോളിവുഡ് നടി രവീണ ടണ്ടൻ തന്റെ പഴയകാല ക്രഷിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരുപാട് ഇഷ്ടമായിരുന്നു അയാളെ, അദ്ദേഹം വിവാഹം കഴിഞ്ഞ അന്ന് ‍ഞാൻ പൊട്ടി കരഞ്ഞു പോയെന്നാണ് നടി രവീണ ടണ്ടൻ പറയുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ, നീതു കപൂറും ഋഷി കപൂറും വിവാഹിതരായപ്പോൾ താൻ വളരെ അസ്വസ്ഥയായിരുന്നുവെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്, പൊട്ടിക്കരഞ്ഞ് പോയെന്നും നടി. രവീണ ടണ്ടൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും വിവാഹ ചിത്രം പങ്കിട്ടിരുന്നു, അത് ഇന്റർനെറ്റിൽ   വൈറലായി മാറുകയും ചെയ്തിരുന്നു. നടി രവീണ ടണ്ടന്റെ കുടുംബത്തിന് ഋഷി കപൂറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. ഋഷി കപൂറിനൊപ്പം നിരവധി ചിത്രങ്ങളിൽ നടി രവീണ ടണ്ടൻ അഭിനയിക്കുകയും ചെയ്തിരുന്നു.

ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നടി തുറന്നു പറഞ്ഞു. പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയതായി നടി രവീണ പറഞ്ഞു. അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വെൽക്കം ടു ദി ജംഗിൾ’ എന്ന സിനിമയിൽ രവീണ ടണ്ടൻ ഇനി അഭിനയിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ, ജോണി ലിവർ, സഞ്ജയ് ദത്ത്, ജാക്വലിൻ ഫെർണാണ്ടസ്, ദിഷ പടാനി, അർഷാദ് വാർസി, രാജ്പാൽ യാദവ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

 

Share
Leave a Comment