നടി ഇഷ ഗുപ്ത അടുത്തിടെ തനിക്കുണ്ടായ ഭയാനകമായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറിയത്. താൻ ഒന്നല്ല, പല തവണയാണ് ഭയാനകമായ സാഹചര്യത്തെ അഭിമുഖീകരിച്ചതെന്നും നടി ഇഷ വ്യക്തമാക്കി.
തന്റെ ഒരു സിനിമയുടെ ചിത്രീകരണം പകുതിയായപ്പോൾ ലൈെഗിക ബന്ധത്തിന് സംവിധായകൻ നിർബന്ധിക്കാൻ തുടങ്ങി, ഇത് പല തവണയായി മാറിയപ്പോൾ താൻ നോ പറഞ്ഞുവെന്നും പക്ഷെ ഞാൻ നിരസിച്ചപ്പോൾ സഹനിർമ്മാതാവ് എന്നെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞു. ഇതിന് ശേഷം ചില നിർമ്മാതാക്കൾ എന്നെ സിനിമകളിൽ അഭിനയിക്കാൻ സമ്മതിച്ചില്ല. എന്റെ അവസരങ്ങൾ ഇല്ലാതാക്കി കളഞ്ഞു.
ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്ത കാരണം, ഇവൾ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ എന്നെ സിനിമയിൽ എടുത്തിട്ട് എന്ത് കാര്യം എന്ന് ഇവർ എന്നെ കുറിച്ച് പറയാറുണ്ടെന്ന് കേട്ടിരുന്നുവെന്നും താരം. കൂടാതെ ഒരു ഔട്ട്ഡോർ ഷൂട്ടിനിടെ തന്റെ മുറിയിലേക്ക് ഇത്തരത്തിൽ പലരും വരാൻ തുടങ്ങിയതോടെ താൻ ഭയന്ന് പോയെന്നും നടി. അന്ന് ഒറ്റക്ക് കിടക്കാൻ ഭയമായതോടെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ കൂടെയാണ് കിടന്നതെന്നും നടി പറയുന്നു. ഗോരി തേരേ പ്യാർ മേ, ഹംഷകൽസ്, ബേബി, റുസ്തോം, ടോട്ടൽ ധമാൽ എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായിരുന്ന താരമാണ് നടി.
Post Your Comments