രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാഹുൽ ഈശ്വറും കുടുംബവും. ഈ സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് അവതാരികയായ ദീപ രാഹുൽ ഈശ്വർ പറയുന്നത്.
അവതാരികയായും നടിയായും തിളങ്ങിയ താരമാണ് ദീപ രാഹുൽ ഈശ്വർ. ദീപയുടെ ഭർത്താവ് രാഹുൽ ഈശ്വറും പ്രേക്ഷകർക്ക് പരിചിതമാണ്, ടെലിവിഷൻ അവതാരകനായും റിയാലിറ്റി ഷോ മത്സരാർത്ഥിയായുമെല്ലാം മിനിസ്ക്രീനിൽ എത്തുന്ന താരമാണ് രാഹുൽ ഈശ്വർ. രണ്ടാമത്തെ കുട്ടി ഇല്ലെങ്കിൽ മൂത്തയാൾ ഒറ്റക്കായി പോകും, സ്വഭാവം ശരിയാകില്ല എന്നൊക്കെ പലരും പറയുന്ന കേൾക്കാം, കൂടാതെ രണ്ടാമത്തെ കുഞ്ഞ് വരുന്നത് നിനക്ക് വേണ്ടിയിട്ടാണ് നീ വേണം നോക്കാൻ എന്നൊക്കെ പലരും പറയാറുണ്ട്.
അത് ശരിയല്ല, പുതിയ കുഞ്ഞുവാവ കൂടി വരുമ്പോൾ എന്തെല്ലാം കുസൃതിയായിരിക്കും നിങ്ങൾ ഒപ്പിക്കുക എന്നാണ് താൻ മൂത്ത മകനോട് പറയാറുള്ളത് എന്നും കളിക്കാൻ ഒരാൾ കൂടി വരുന്ന ത്രില്ലിലാണ് അവനുള്ളത് എന്നും ദീപ രാഹുൽ ഈശ്വർ പറയുന്നു. കൂടാതെ താരതമ്യം ചെയ്യരുത്, മക്കളെ പരസ്പരം താരതമ്യം ചെയ്യുന്നത് അവരുടെ ബോണ്ടിങ്ങിനെ ബാധിക്കുമെന്നും ദീപ പറയുന്നു. ഒറ്റക്കുട്ടി ഉള്ളവർക്കും കുട്ടികളെ വളർത്തുന്നതിന് കുഴപ്പങ്ങളില്ലെന്നും ദീപ പറയുന്നു.
Post Your Comments