BollywoodCinemaLatest News

വിരാട് കോലിയും ഭാര്യ അനുഷ്ക്കയും വീണ്ടുമൊരു കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയോ?

സാധാരണ ജീവിതശൈലി മതി മകൾക്ക് എന്നാണ് ഇരുവരുടെയും തീരുമാനം

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനുഷ്‌ക ശർമ്മ. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ച നടിക്ക് 2021 ജനുവരി 11 നാണ് ഒരു പെൺകുഞ്ഞ് പിറന്നത്.

നടി അനുഷ്‌ക ശർമ്മ വീണ്ടും ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നടി ഗർഭിണിയാണെന്നും തന്റെ ഭർത്താവ് വിരാട് കോഹ്‌ലിയ്‌ക്കും ആദ്യത്തെ കുഞ്ഞിനുമൊപ്പം രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നാണ് നെറ്റിസൺസ് പറയുന്നത്. ഔദ്യോ​ഗികമായ വിശദീകരണം ഇതുവരെയും വന്നിട്ടില്ല, എങ്കിലും താരങ്ങൾക്ക് ആരാധകർ ആശംസകൾ നേരുകയാണ്.

ആരാധകർക്കിടയിൽ വിരുഷ്ക എന്നാണ് താരദമ്പതികൾ അറിയപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ഇരുവരെയും കണ്ടതായി പാപ്പരാസികൾ വെളിപ്പെടുത്തിയിരുന്നു. മകൾ വാമിഖയുടെ ചിത്രങ്ങളോ, മറ്റ് കാര്യങ്ങളോ ഇതുവരെ താരങ്ങൾ പുറത്ത് വിട്ടിട്ടില്ല, സെലിബ്രിറ്റി ജീവിത ശൈലിയല്ല, സാധാരണ ജീവിതശൈലി മതി മകൾക്ക് എന്നാണ് ഇരുവരുടെയും തീരുമാനം. ആഘോഷങ്ങൾക്കും മറ്റ് വേളകളിലും എടുക്കുന്ന ചിത്രങ്ങളിൽ കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവക്കാറില്ല. വിരുഷ്ക ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞും എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത് ആഘോഷമാക്കുകയാണ് ആരാധകർ.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button