രാജ്യത്തെ ഏറ്റവും വിജയകരമായ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളാണ് ഇന്ന് മഹേഷ് ഭട്ട്. മകൾ ആലിയ ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളും.
പിതാവ് മഹേഷ് ഭട്ടും ബുദ്ധിമുട്ടുന്ന ഒരു സമയമുണ്ടായിരുന്നു. തന്റെ പോരാട്ടത്തിന്റെ നാളുകൾ അനുസ്മരിച്ചുകൊണ്ട്, മകൾ ആലിയ പറയുന്നു. കയ്യിൽ പണമില്ലാതെ കഷ്ട്ടപ്പെട്ട നാളുകളിൽ പിതാവ് മദ്യത്തിന് അടിമയായെന്നും ആലിയ ഓർത്തെടുക്കുന്നു. കടുത്ത മദ്യപാനിയായി മാറിയിരുന്നു, രാവെന്നോ, പകലെന്നോ ഇല്ലാതെ കുടിച്ച് ബോധമില്ലാത്ത അവസ്ഥയായിരുന്നു പിതാവിനെന്നും നടി. ഇത് തന്നെ മാനസികമായി വളരെ വിഷമിപ്പിച്ചിരുന്നുവെന്നും ആലിയ.
എല്ലാവരുടെയും നിർബന്ധത്താൽ ഒടുവിൽ മദ്യപാനം ഉപേക്ഷിച്ചപ്പോൾ, പിതാവിന്റെ ജീവിതത്തിലും കരിയറിലും നിരവധി ഉയർച്ചകൾ താനേ വന്നുവെന്നും മദ്യം മനുഷ്യനെ തകർക്കുന്ന ഒന്നാണെന്നും ആലിയ വ്യക്തമാക്കി. ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത് റൺവീർ സിങ്ങിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ്. നിലവിൽ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്, ഗംഗുഭായ് കത്യവാഡി, ഗല്ലി ബോയ്, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രശംസകൾ ആലിയക്ക് നേടി കൊടുത്തിട്ടുണ്ട്.
Post Your Comments