എ ആർ റഹ്മാന്റെ ചെന്നൈ ഷോ അലമ്പായതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പുതിയ ആരോപണം. സംഗീത പരിപാടിക്കായി 5 കൊല്ലം മുന്‍പ് വാങ്ങിയ പണം എആര്‍ റഹ്മാന്‍ തിരികെ നല്‍കിയില്ലെന്നാണ് പുതിയ പരാതി. സംഗീത പരിപാടിക്കായി മൂന്‍കൂര്‍ വാങ്ങിയ പണ തുകയാണ് റഹ്മാന്‍ തിരികെ നല്‍കാത്തതെന്ന് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. തുക തിരികെ പിടിക്കാന്‍ ഇവര്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റഹ്‌മാനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.
2018 ല്‍ ചെന്നൈയില്‍ നടത്തിയ സമ്മേളനത്തിനൊപ്പം സംഗീത നിശ കൂടി നടത്താന്‍ 29.5 ലക്ഷം രൂപ നല്‍കിയെന്ന് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. എന്നാല്‍, അനുയോജ്യമായ സ്ഥലവും സര്‍ക്കാര്‍ അനുമതിയും ലഭിക്കാതായതോടെ പരിപാടി റദ്ദാക്കിയതായി റഹ്മാന്റെ ടീമിനെ അറിയിച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. അഞ്ച് വർഷമായി സംഘടനയിലെ അംഗങ്ങൾ റഹ്‌മാന്റെ പിന്നാലെയാണ്.
5 വര്‍ഷമായിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും പറയുന്നു. ഈയിടെ ചെന്നൈയില്‍ നടത്തിയ റഹ്മാന്‍ സംഗീത നിശയ്ക്ക് അനധികൃതമായി ഇരട്ടിയിലേറെ ടിക്കറ്റ് വിറ്റതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഈ പരാതിയും റഹ്മാനെതിരെ ഉയര്‍ന്നത്.
Post Your Comments