CinemaKollywoodLatest NewsNational

കൈക്കൂലി നൽകേണ്ടിവന്നത് ആറരലക്ഷം, നീതി എല്ലാവർക്കും ലഭിക്കട്ടെ, നടപടിയെടുത്ത പ്രധാനമന്ത്രിക്ക് നന്ദി: നടൻ വിശാൽ

വ്യക്തികളുടെ പേരും വിവരങ്ങളും അയച്ച പണത്തിന്റെ രേഖകളുമടക്കം പരാതി നൽകി

മുംബൈയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പ്രശസ്ത തമിഴ് നടൻ വിശാൽ രം​ഗത്തെത്തിയിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മാർക്ക് ആന്റണിയുടെ ഹിന്ദി സെൻസർ അവകാശത്തിനായി മുംബൈ ഓഫീസ് 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ആവശ്യപ്പെടുക മാത്രമല്ല രണ്ട് തവണയായി 6.5 ലക്ഷം അടച്ചതിന്റെ രേഖകളടക്കം നടൻ വിശാൽ തെളിവായി നൽകി. രണ്ട് പേരുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്, വ്യക്തികളുടെ പേരും വിവരങ്ങളും അയച്ച പണത്തിന്റെ രേഖകളുമടക്കം പരാതി നൽകിയിരുന്നു.

സെൻസർ ബോർഡ് അഴിമതി വിവാദത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും താരം നന്ദി പറഞ്ഞിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിശാലിന്റെ അഴിമതി ആരോപണങ്ങളോട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) പ്രതികരിക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. അഴിമതിയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആവശ്യമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. തന്നെപോലുള്ള സാധാരണക്കാർക്ക് നീതി ലഭ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും വിശാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button