ആരാധകൻ മരിച്ചപ്പോൾ, വീട്ടിലെത്തി അവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ദുഖത്തിൽ പങ്കുചേർന്ന് തമിഴ് സൂപ്പർ താരം സൂര്യ. സിനിമയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും നിങ്ങളിൽ ഒരു ഹീറോ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.
ചെന്നൈയിലെ എന്നൂരിൽ താമസിക്കുന്ന, സൂര്യയുടെ കടുത്ത ആരാധകനായ അരവിന്ദാണ് അപകടത്തിൽ മരണമടഞ്ഞത്. വർഷങ്ങളോളം സൂര്യ ഫാൻസ് ക്ലബ്ബിൽ സജീവ പ്രവർത്തകൻ കൂടിയായിരുന്നു അരവിന്ദ്. വിവരം അറിഞ്ഞ ഉടൻടൻ സൂര്യ തന്റെ പ്രിയപ്പെട്ട ആരാധകനെ അവസാനമായി കാണുവാനെത്തുകയായിരുന്നു. മരിച്ചുപോയ ആരാധകന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ആരാധകന്റെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുകയും അവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും നടൻ ചെയ്തു. നല്ലൊരു നടൻ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നാണ് നെറ്റിസൺസ് പറയുന്നത്.
കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. ദേവിശ്രീ പ്രസാദാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Post Your Comments