നടൻ സിദ്ധാർഥിനെ സിനിമാ പ്രമോഷനിടെ ഇറക്കിവിട്ട് പ്രതിഷേധക്കാർ. കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടും കർണാടകയും തമ്മിൽ തർക്കം രൂക്ഷമായിരിക്കെ, കർണാടക സംരക്ഷണ വേദി സ്വാഭിമാനി സേനാംഗങ്ങൾ നടൻ സിദ്ധാർത്ഥ് തന്റെ സിനിമയ്ക്കായി നടത്തിയ വാർത്താസമ്മേളനം തടസ്സപ്പെടുത്തുകയും വേദി വിടാൻ ആവശ്യപ്പെടുകയും ചെയ്തു.
ചിറ്റാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. തിയേറ്ററിലെ വേദിയിലിരുന്ന് സംസാരിക്കുന്നിതിനിടെയാണ് പ്രതിഷേധമുയർത്തി കന്നഡ സംഘടനകളെത്തിയത്. തടസ്സത്തെ തുടർന്ന് ഉടൻ തന്നെ താരം സ്ഥലം വിടുകയായിരുന്നു.
കാവേരി നദീജല പ്രശ്നം രൂക്ഷമായിരിക്കേ ഇത്തരം പരിപാടികൾ അനാവശ്യമാണെന്ന് പറഞ്ഞ് സംഘടനകൾ നടന്റെ പരിപാടി എതിർക്കുകയായിരുന്നു. പ്രതിഷേധക്കാർ എത്തിയിട്ടും പുഞ്ചിരിച്ചുകൊണ്ടിരുന്ന സിദ്ധാർഥ് പ്രശ്നം വഷളായതോടെ ഉടനടി സ്ഥലംവിടുകയായിരുന്നു. സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ ഒന്നിച്ച ചിറ്റ സിനിമയുടെ പ്രമോഷനായാണ് താരം കർണ്ണാടകയിലെത്തിയത്. സംസ്ഥാനത്തെ പല താലൂക്കുകളും വരൾച്ചാബാധിത പ്രദേശമായി മാറിയിട്ടും തമിഴ്നാടിന് ജലം കൊടുക്കാൻ തീരുമാനമെടുത്ത കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കാനിടയാക്കിയത്.
Post Your Comments