BollywoodCinemaKollywoodLatest NewsNational

നടൻ വിശാലിൽ നിന്നും ആറര ലക്ഷം കൈക്കൂലി വാങ്ങി, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആറര ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്

നടൻ വിശാലിൽ നിന്ന് ആറര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. മാർക്ക് ആന്റണി സിനിമയുമായി ബന്ധപ്പെട്ടാണ് സംഭവം.

തന്റെ പുത്തൻ ചിത്രം സെൻസർ ചെയ്യുവാൻ ആറര ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടൻ നടത്തിയത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ നിന്നുമാണ് ഞെട്ടിക്കുന്ന അനുഭവം നടനുണ്ടായത്. 3 ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കും ഇട്ട് കൊടുത്തതിന്റെ തെളിവും നടൻ ഹാജരാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പരസ്യപ്പെടുത്തിയിരുന്നു, വൻ വിവാദങ്ങൾക്കാണ് നടന്റെ വാക്കുകൾ തുടക്കമിട്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് ആവശ്യം. തന്റെ ഇത്രയും വർഷത്തെ ജീവിതത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് നടൻ വിശാൽ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button