CinemaKollywoodLatest NewsTollywood

തെന്നിന്ത്യൻ സൂപ്പർ താരം സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു?

ചിത്രങ്ങൾ പലപ്പോഴായി നീക്കം ചെയ്തിരുന്നത് ആരാധകർ ചോദ്യം ചെയ്തിരുന്നു

സ്വാമി രാ രാ, കാർത്തികേയ, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ടോളിവുഡ് നടിയാണ് സ്വാതി റെഡ്ഡി. ഒരിടവേളയ്ക്ക് ശേഷം ‘മന്ത് ഓഫ് മധു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുക.
.

ആമേൻ നായിക സ്വാതി റെഡ്ഡി ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള എല്ലാ ചിത്രങ്ങളും അടുത്തിടെ നീക്കം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് ഇക്കാര്യം പലരും ശ്രദ്ധിച്ചത്. ഇതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ കാട്ടുതീപോലെ പരക്കുകയായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ തന്നോട് ചോദിക്കരുത്, ചോദിച്ചാൽ ഉത്തരം നൽകില്ലെന്നും നടി പറയുന്നു. അനാവശ്യമാണ് ഇത്തരം കാര്യങ്ങൾ ചോദിക്കുന്നതെന്നും നടി.

മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നടി ഇക്കാര്യങ്ങൾക്ക് മറുപടി നൽകിയത്. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയേണ്ടതില്ല എന്ന നിലപാടിൽ മാറ്റം ഉണ്ടാകില്ലെന്നും നടി പറയുന്നു. 2018 ലായിരുന്നു നടി സ്വാതി റെഡ്ഡിയും വികാസും വിവാഹിതരായത്. ഇരുവരുടെയും വിവാഹമോചന വാർത്തകൾ നിരന്തരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരത്തേയും സ്വാതി റെഡ്ഡി ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ പലപ്പോഴായി നീക്കം ചെയ്തിരുന്നത് ആരാധകർ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button