കേന്ദ്ര ഇൻഫര്‍മേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് നടൻ സുരേഷ് ഗോപി. പുതിയ ഉത്തരവാദിത്വം നല്‍കിയതില്‍ പ്രധാനമന്ത്രിയ്ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.
READ ALSO: മലയാളി മോഡലിന്റെ ചിത്രവുമായി രാംഗോപാല്‍ വര്‍മ: ശ്രീലക്ഷ്മി സതീഷിനു സിനിമയിലേക്ക് ക്ഷണം, ട്രോൾ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഇൻഫര്‍മേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഞാൻ ചെയര്‍മാനായി ചുമതലയേല്‍ക്കും’.
‘എനിക്ക് നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കണം. പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഗാന്ധിജയന്തി ദിനം നടത്തുന്ന റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും’-എന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments