BollywoodCinemaLatest News

നീയാണെന്റെ പ്രണയം, പിറന്നാൾ ആശംസകൾ നേർന്ന് നടി ആലിയ ഭട്ട്

പ്രണയാർദ്രമായ കുറിപ്പാണ് ആലിയ ഭർത്താവിനായി കുറിച്ചത്

രൺബീർ കപൂറിന്റെ 41-ാം ജന്മദിനമാണ് ഇന്ന്, പ്രിയതമന് സ്നേഹത്തിൽ ചാലിച്ച പിറന്നാൾ ആശംസകളാണ് ഭാര്യയും നടിയുമായ ആലിയ നൽകിയിരിക്കുന്നത്. കൂടാതെ രൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂർ താരത്തിന്റെ അർദ്ധരാത്രി പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഇത്തവണ പിറന്നാൾ കേക്കിൽ എഴുതിയത് “ഹാപ്പി ബർത്ത്ഡേ റാഹയുടെ പപ്പാ” എന്നാണ്. മകളുടെ കുസൃതികളും ചിരിയും നിറഞ്ഞതാണ് തന്റെ ലോകമെന്ന് പറഞ്ഞ പ്രിയപ്പെട്ട പപ്പായ്ക്ക് കുഞ്ഞു റാഹയുടെ പേരുള്ള കേക്കാണ് ഒരുക്കിയത്.

കൂടാതെ അതിനടുത്തായി മറ്റൊരു കേക്കും ആലിയയുടെയും രൺബീറിന്റെയും വിവാഹ ഫോട്ടോയും സൂക്ഷിച്ചിരുന്നു. എല്ലാ വർഷവും സെപ്തംബർ 28 ന് രൺബീറിന്റെ കസിന്റെ
റിമ ജെയിനിന്റെ ജന്മദിനമായതിനാൽ  ഇരട്ട ആഘോഷം നടത്താറുണ്ട്.

എന്റെ പ്രണയം.. എന്റെ ഏറ്റവും നല്ല സുഹൃത്ത്.. എന്റെ ഏറ്റവും സന്തോഷകരമായ ഇടം എന്ന പ്രണയാർദ്രമായ കുറിപ്പാണ് ആലിയ ഭർത്താവിനായി കുറിച്ചത്. ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ കപ്പിളുകളാണ് ഇരുവരും. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ആലിയ ഭട്ട്, എന്നാൽ രൺബീറിന് സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല.

 

 

 

shortlink

Related Articles

Post Your Comments


Back to top button