BollywoodCinemaLatest News

കാന്താര ഒക്കെ ചെയ്ത റിഷബ് ഷെട്ടിയല്ലേ നിങ്ങൾ, എന്റെ ബയോപിക് കൂടി ചെയ്താൽ എന്താ: ചോദ്യവുമായി രാഖി സാവന്ത്

ബയോപിക് നിർമ്മിക്കാൻ തന്റെ കഥയാണ് ബെസ്റ്റ് എന്നും നടി

സൂപ്പർ ഹിറ്റ് ചിത്രമായ കാന്താര സംവിധായകനും നടനുമായ ഋഷബ് ഷെട്ടി തന്നെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാഖി പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച.

വിവാദങ്ങളുടെ തോഴിയായ രാഖി സാവന്ത് തന്റെ ബയോപിക്കിൽ ആലിയ ഭട്ടോ വിദ്യാ ബാലനോ തന്റെ വേഷം ചെയ്യണമെന്ന് അ​ഗ്രഹിക്കുന്നതായും വെളിപ്പെടുത്തി. ഭർത്താവ് ആദിൽ ഖാൻ വിവാഹത്തിന് ശേഷം തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്നും, പണം തട്ടിയെടുത്തെന്നും മാനസികമായും പീഡിപ്പിച്ചുവെന്നും വിവാഹത്തോടെ ഇനിയൊന്നും അനുഭവിക്കാൻ ബാക്കിയില്ലെന്നും ബയോപിക് നിർമ്മിക്കാൻ തന്റെ കഥയാണ് ബെസ്റ്റ് എന്നും നടി പറഞ്ഞു.

നടി മൈസൂരിൽ ഒരു പത്രസമ്മേളനം നടത്തിയിരുന്നു, അതിൽ വച്ചാണ് ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞത്. വിവാഹത്തിനിടെ ആദിൽ ദുറാനി തന്നെ ശാരീരികമായി ഉപദ്രവിക്കുകയും നിരവധി വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നതായി രാഖി സാവന്ത് ആരോപിച്ചിരുന്നു. തുടർന്ന് ഈ വർഷം ഫെബ്രുവരി ഏഴിന് ആദിലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാഖി തന്നെ ക്രൂരമായി ആക്രമിച്ചു എന്ന് ആദിലും പരാതിപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം ആദിൽ, താൻ രാഖിയെ വിവാഹം കഴിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും തന്നെ കൊല്ലാൻ രാഖി പദ്ധതിയിട്ടിരുന്നതായും അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button