BollywoodCinemaLatest NewsNationalTollywood

നടൻ പ്രഭാസിന്റെ ആരാധകർ അസഭ്യവാക്കുകളാണ് വിളിക്കുന്നത്, പരിഹസിക്കുകയും ചെയ്യുന്നു, തുറന്ന് പറഞ്ഞ് വിവേക് അ​ഗ്നിഹോത്രി

ആദ്യത്തെ ബയോ-സയൻസ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദി വാക്സിൻ വാർ

സൂപ്പർ ഹിറ്റ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി തന്റെ വരാനിരിക്കുന്ന ചിത്രമായ ദി വാക്സിൻ വാർ റിലീസിന് തയ്യാറെടുക്കുകയാണ്. ദ് വാക്സിൻവാർ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

12.5 കോടി ബജറ്റിൽ നിർമ്മിച്ച താരങ്ങളില്ലാത്ത ഒരു ചെറിയ ചിത്രമാണ് വാക്സിൻ വാർ. മറ്റൊരു ചിത്രം, സലാർ വരുന്നു. 300 കോടി രൂപയുടെ ഒരു വലിയ ചിത്രം. പ്രഭാസിന്റെ ആരാധകർ തന്നെ അധിക്ഷേപിക്കുകയായിരുന്നു, എന്നെ ട്രോളുന്നുമുണ്ട് എന്നും വിവേക്. ഇന്ത്യയിലെ ആദ്യത്തെ ബയോ-സയൻസ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദി വാക്സിൻ വാർ, കോവിഡ് -19 നെതിരെ ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ സൃഷ്ടിക്കുന്ന കഥയാണ് പറയുന്നത്.

അനുപം ഖേർ, റൈമ സെൻ, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ന് വാക്സിൻ വാർ തിയേറ്ററുകളിലേക്ക് എത്തിയപ്പോൾ സലാറും എത്തേണ്ടതായിരുന്നു, പക്ഷെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, സലാറിന്റെ റിലീസ് തീയതി ഇപ്പോൾ ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെയാണ് പ്രഭാസ് ആരാധകർ തന്നെ ഓൺലൈനിൽ അടക്കം ആക്രമിക്കുന്നതെന്നും വിവേക് അ​ഗ്നിഹോത്രി.

shortlink

Related Articles

Post Your Comments


Back to top button