BollywoodCinemaLatest NewsNationalTollywood

പുഷ്പയിലും ആർആർആറിലും പുരുഷത്വത്തിന്റെ അതിപ്രസരം മാത്രം: ഇത്തരം ചിത്രങ്ങൾ ഇഷ്ടമല്ലെന്ന് നടൻ നസ്റുദ്ദീൻ ഷാ

എത്ര സ്ത്രീകൾ ആർആർആർ ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയില്ല

മുതിർന്ന നടൻ നസിറുദ്ദീൻ ഷാ അടുത്തിടെ സിനിമകളിലെ ഹൈപ്പർമാസ്കുലിനിറ്റിയുടെ പ്രദർശനത്തെക്കുറിച്ച് തുറന്നുപറയുകയും തനിക്ക് ആർആർആർ, പുഷ്പ: ദി റൈസ് തുടങ്ങിയ ചിത്രങ്ങൾ കാണാൻ കഴിയില്ലെന്ന് പറയുകയും ചെയ്തിരുന്നു. പുഷ്പയിലും ആർആർആറിലും പുരുഷത്വത്തിന്റെ അതിപ്രസരം മാത്രമാണുള്ളത് എന്നും നടൻ പറഞ്ഞു.

ഇത്തരം സിനിമകൾ ആസ്വദിച്ചാൽ ആളുകൾക്ക് എന്ത് കിട്ടുമെന്നും താൻ അവ കാണില്ലെന്നും നടൻ പറയുന്നു. പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചുവരുന്നു, അതുകൊണ്ടാണ് ഹൈപ്പർമാസ്കുലിനിറ്റി സമ്മർദ്ദം ചെലുത്തുന്നതെന്നും നടൻ. ആർആർആർ ഇഷ്ടപ്പെടുന്ന സ്ത്രീകളെ അദ്ദേഹം ചോദ്യം ചെയ്യുകയും എത്ര സ്ത്രീകൾ ആർആർആർ ഇഷ്ടപ്പെട്ടുവെന്ന് എനിക്കറിയില്ല എന്ന് പറയുകയും ചെയ്തു.

പൊന്നിയിൻ സെൽവൻ എന്നിവ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുറത്തിറങ്ങിയ ഏറ്റവും വിജയകരമായ പാൻ-ഇന്ത്യ സിനിമകളിൽ ഒന്നാണ്. ആ ചിത്രം ഇഷ്ട്ടമായി, കാരണം അദ്ദേഹം ഒരു അജണ്ടയും ഇല്ലാത്ത ഒരു പ്രമുഖ സംവിധായകനാണ് എന്നും താരം. ദി കശ്മീർ ഫയൽസിനും ദി കേരള സ്റ്റോറിക്കും എതിരെ നസീറുദ്ദീൻ സംസാരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രസ്താവനയുമായി നടൻ എത്തിയിരിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button