
സോഷ്യല്‍ മീഡിയയിൽ സജീവമായ നടിയാണ് ദിവ്യ ഉണ്ണി. താരം പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തില്‍ ഒരു അനുഗ്രഹമായി കരുതുന്നുവെന്നും, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തില്‍ വെളിച്ചമെന്നും ദിവ്യ പറയുന്നു.
read also: ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ‘വിരുന്ന്’: ടീസർ പുറത്ത്
‘തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്. അമൃതവർഷം 70 ല്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന അമ്മയുടെ ഡ്രീം സായൂജ്യമാകാനും, അമ്മയുടെ മക്കള്‍ക്ക് മനുഷ്യത്വവും സ്നേഹവും നിറയാനുള്ള പ്രാര്‍ത്ഥനയോടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍’- താരം പറയുന്നു.
അമൃതാനന്ദമയി ദേവിക്ക് മുൻപില്‍ കുടുംബസമേതമാണ് ദിവ്യ എത്തിയത്. അമ്മയുടെ അനുഗ്രഹം വാങ്ങുന്ന വീഡിയോ ദിവ്യ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചു.
Post Your Comments